ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ നൂറാം ജന്മവാര്‍ഷികം ഒരുവര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനമാനിച്ച് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രാലയം. സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്ക് സത്യജിത് റേ സ്മാരക പുരസ്‌കാരം ഏര്‍പ്പെടുത്തും.
പത്തുലക്ഷം രൂപയും രജതമയൂരം ആലേഖനംചെയ്ത മെഡലും അടങ്ങുന്ന പുരസ്‌കാരം എല്ലാവര്‍ഷവും ദേശീയ ചലച്ചിത്രമേളയോടനുബന്ധിച്ച് നല്‍കും എന്നാണ് വിവരം.
ഇന്ത്യയിലും വിദേശത്തും വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റേ സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങളുണ്ടാവും.
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ റേയുടെ പ്രതിമ സ്ഥാപിക്കും. മാത്രമല്ല, റേയുടെ സംഭാവനകളെ ആസ്പദമാക്കി ഒരു കോഴ്‌സും ആരംഭിക്കുമെന്നും കുട്ടികള്‍ക്കായുള്ള റേയുടെ സിനിമകളുടെ പാക്കേജ് സ്‌കൂളുകള്‍ക്ക് നല്‍കുമെന്നുമാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി െ്രെകംബ്രാഞ്ചിന് ലഭിക്കുന്ന തെളിവുകള്‍...
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ വിജയ് ചിത്രങ്ങളെ കുറിച്ചും അദ്ദേഹത്തിന് കേരളത്തിലുള്ള ജനപ്രീതിയെ കുറിച്ചും വാചാലനായിരിക്കുകയാണ് നടന് പൃഥ്വിരാജ്....