News
ന്യൂ ഇയറില്‍ ആരാധകരെ നിരാശയിലാഴ്ത്തി ദീപിക പദുക്കോണ്‍; സംഭവം എന്താണെന്ന് പിടികിട്ടാതെ ആരാധകര്‍
ന്യൂ ഇയറില്‍ ആരാധകരെ നിരാശയിലാഴ്ത്തി ദീപിക പദുക്കോണ്‍; സംഭവം എന്താണെന്ന് പിടികിട്ടാതെ ആരാധകര്‍
പുതുവര്‍ഷ ദിനത്തില്‍ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് നടി ദീപിക പദുക്കോണ്‍. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്താണ് ദീപിക ആരാധകരെ ഞെട്ടിച്ചത്. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇതുവരെയുണ്ടായിരുന്ന തന്റെ എല്ലാ പോസ്റ്റുകളും താരം നീക്കം ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ ,ജീവമായിരുന്ന ദീപികയ്ക്ക് ഏകദേശം 5.2 കോടി ഫോളേവേഴ്സാണ് ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്നത്. നാല് കോടിയോളം ഫെയ്സ്ബുക്കിലും ട്വിറ്ററില്‍ 2.7 കോടിയോളവും പേര് ദീപികയെ പിന്തുടരുന്നുണ്ട്. മാത്രവുമല്ല ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു.
എന്തായാലും ദീപികയുടെ പോസ്റ്റ് നീക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ദീപികയ്ക്ക് ഇത് എന്ത്പറ്റി എന്നാണ് ആരാധകര്‍ തിരക്കുന്നത്. പ്രധാനപ്പെട്ട എന്തോ ഒരു കാര്യം ദീപിക പ്രഖ്യാപിക്കുവാന്‍ ഒരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി ഒരു ചര്‍ച്ച സൃഷ്ടിക്കാന്‍ പോസ്റ്റുകള്‍ നീക്കം ചെയ്തതായിരിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
