നിരവധി വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ചിത്രമായിരുന്നു ബിരിയാണി. നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സംവിധായകന് സജിന്‍ ബാബുവിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും നേടികൊടുത്ത ചിത്രമാണ് ബിരിയാണി.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം ഒടിടി റിലീസിനെത്തിയത്. എന്നാല്‍ ഇപ്പോഴിതാ വീണ്ടും ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന് സജിന്‍ ബാബു.
സജിന്‍ ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
”ബിരിയാണി” കണ്ടതിനു ശേഷം ‘നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ’ എന്ന് ചോദിച്ചു കൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള (പൊതുവില്‍ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്രധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാരപരിധിയില്‍ അല്ല. അതില്‍ കൈകടത്തല്‍ എന്റെ അവകാശവുമല്ല,’
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...