Malayalam
വിവാഹം രഹസ്യമാക്കിയതല്ല, ആ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്; വിവാഹത്തെ കുറിച്ച് മനസു തുറന്ന് ശ്രീലയ
വിവാഹം രഹസ്യമാക്കിയതല്ല, ആ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്; വിവാഹത്തെ കുറിച്ച് മനസു തുറന്ന് ശ്രീലയ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീലയ. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമായ ശ്രീലയയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയിലൂടെ അഭിനയം തുടങ്ങി സീരിയലില്‍ സജീവമാണ് താരം.
മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കണ്‍മണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു.
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ശ്രീലയ രണ്ടാമതും വിവാഹിതയായത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. കുറേപേര്‍ ചോദിച്ചു എന്താണ് കല്യാണം രഹസ്യമാക്കി വച്ചതെന്ന്.
പക്ഷേ, രഹസ്യമാക്കിയതല്ല. കൊറോണ കാലത്ത് കൃത്യമായ ചട്ടങ്ങളോട് കൂടി മാത്രമല്ലേ കല്യാണം നടത്താന്‍ സാധിക്കൂ, ജനുവരി മൂന്നിനായിരുന്നു വിവാഹം.
ആ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ആ ഡേറ്റില്‍ തന്നെയായിരുന്നു എന്റെ അനിയത്തി ശ്രുതി ലക്ഷ്മിയും വിവാഹിതയായത്. റോബിന്റെ വീട്ടുകാര്‍ വിദേശത്ത് സെറ്റില്‍ഡാണ്.
റോബിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ബഹ്‌റിനിലാണ്. വേണ്ടപ്പെട്ട പലര്‍ക്കും വിവാഹത്തിന് എത്താന്‍ കഴിഞ്ഞില്ല. റോബിന്‍ അച്ചാച്ചന്റെ ചേച്ചി അമേരിക്കയിലാണ്. അവരൊന്നും വിവാഹത്തില്‍ പങ്കെടുത്തില്ല.
കോവിഡിന്റെ എല്ലാ പ്രോട്ടോകോളും സ്വീകരിച്ചു തന്നെയായിരുന്നു കല്യാണം. ചുരുക്കം പേരെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ബോള്‍ഗാട്ടി പാലസിലായിരുന്നു റിസപ്ഷന്‍.
മക്കളും ഭര്‍ത്താവുമൊക്കെയായി നല്ലൊരു കുടുംബജീവിതമാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് റോബിന്‍ അച്ചാച്ചന്റെ കൂടെ ബഹ്‌റൈനിലേക്കു പോകാനാണ് പ്ലാന്‍ എന്നും ശ്രീലയ പറഞ്ഞു.