Connect with us

നടി ശ്രീലയ ഗര്‍ഭിണി…!?; സോഷ്യല്‍ മീഡിയയില്‍ വൈറലായി മരക്കാര്‍ കാണാന്‍ തിയേറ്ററിലെത്തിയ ശ്രീലയയുടെ ചിത്രങ്ങള്‍

Malayalam

നടി ശ്രീലയ ഗര്‍ഭിണി…!?; സോഷ്യല്‍ മീഡിയയില്‍ വൈറലായി മരക്കാര്‍ കാണാന്‍ തിയേറ്ററിലെത്തിയ ശ്രീലയയുടെ ചിത്രങ്ങള്‍

നടി ശ്രീലയ ഗര്‍ഭിണി…!?; സോഷ്യല്‍ മീഡിയയില്‍ വൈറലായി മരക്കാര്‍ കാണാന്‍ തിയേറ്ററിലെത്തിയ ശ്രീലയയുടെ ചിത്രങ്ങള്‍

വളരെ കുറച്ച് പരമ്പരകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാരമാണ് ശ്രീലയ. നടി ലിസി ജോസിന്റെ മകളും നടി ശ്രുതിയുടെ സഹോദരി കൂടിയാണ് ശ്രീലയ. ഭാഗ്യദേവത എന്ന സീരിയലിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് ശ്രീലയ. നടി ലിസി ജോസിന്റെ മകളും നടി ശ്രുതിയുടെ സഹോദരി കൂടിയാണ് ശ്രീലയ. മൂന്നുമണി എന്ന സീരിയലില്‍ കുട്ടിമണി എന്ന കഥാപത്രമായിരുന്നു ശ്രീലയയ്ക്ക് ആരാധകരെ നേടി കൊടുത്തത്. പ്രേക്ഷകര്‍ ഇന്നും മറക്കാത്ത മുഖമാണ് കുട്ടിമണി എന്ന കഥാപാത്രം.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ശ്രീലയയും റോബിനും തമ്മിലുള്ള വിവാഹം നടന്നത്. നേരത്തെ വിവാഹിതയായിരുന്ന നടിയുടെ രണ്ടാം വിവാഹമായിരുന്നിത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. പ്രിയദര്‍ശന- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ കാണാന്‍ കുടുംബസമേതം എത്തിയതായിരുന്നു ശ്രീലയ. സിനിമാ തിയേറ്ററില്‍ നിന്നുള്ള താരത്തിന്റെ നിറവയര്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് വിവാഹശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും ശ്രീലയ തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിക്കുകയായിരുന്നു നടി. ഭര്‍ത്താവിനൊപ്പം ഇവിടെ സുഖമായി ഇരിക്കുകയാണ്. റോബിന്‍ ഇവിടെ ജനിച്ചു വളര്‍ന്ന ആളായത് കൊണ്ടു തന്നെ കൂട്ടുകാര്‍ എല്ലാം ഇവിടെയാണ്. പിന്നെ എന്റെ കസിന്‍സും ഇവിടെയുണ്ട്. വീക്കെന്‍ഡുകളില്‍ ഞങ്ങളെല്ലാം ഒരുമിച്ചാണ് അടിച്ചു പൊളിക്കുന്നത്. വീക്കെന്‍ഡ് ആകാന്‍ നോക്കിയിരിക്കും. റോബിന് വെള്ളിയും ശനിയും അവധി ആയത് കൊണ്ട് വ്യാഴാഴ്ച മുതല്‍ തിരക്ക് ആയിരിക്കും.

വീക്കെന്‍ഡിലെ ആഘോഷം എന്റെ പരോള്‍ ആണെന്ന് ഞാന്‍ പറയാറുണ്ട്. ലോക്ക്ഡൗണ്‍ ഇവിടെയും ഉണ്ട്. എന്നാല്‍ നാട്ടിലെ പോലെ ഇവിടെ എല്ലാവരും ലോക്ക് ആയി ഇരിക്കുകയൊന്നും അല്ല. ഷോപ്പിംഗ് മാളൊക്കെ ക്‌ളോസ്ഡ് ആണ്. ഇവിടെ വാക്സിന്‍ മസ്റ്റ് ആണ്. പാസ്‌പോര്‍ട്ട് ഒക്കെ പോലെ തന്നെ വാക്സിന്‍ എടുത്തതിന്റെ കാര്‍ഡ് ഒക്കെ കാണിച്ചാല്‍ മാത്രമാണ് ഒരു ഷോപ്പിലായാലും എന്‍ട്രി കിട്ടുക. അതിനാല്‍ കൊവിഡ് കേസും കുറവാണ്.

ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം പുള്ളിക്ക് വലിയ ഇഷ്ടമാണ്. അത് നന്നായി ഇത് നന്നായി എന്നൊക്കെ പേരെടുത്തു പറയും. പക്ഷെ എനിക്ക് സ്വയം കുക്ക് ചെയ്തു കഴിയുമ്പോള്‍ ഇഷ്ടമാകില്ല. പിന്നെ വിശപ്പിനു വേണ്ടി കഴിക്കാം എന്ന് മാത്രം. എത്രയായാലും അമ്മമാര്‍ ഉണ്ടാക്കി തരുന്നത് മിസ് ചെയ്യും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണല്ലോ, അതുകൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു.

ഇപ്പോള്‍ ശരിക്കും നാട് മിസ് ചെയ്യുന്നുണ്ട്. നാടും വീടും വീട്ടുകാരും എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. ദിവസവും വീഡിയോകോള്‍ ചെയ്യാറുണ്ട് എങ്കില്‍ തന്നെയും ഒരുപാട് മിസ് ആകുന്നുണ്ട്. നാട്ടിലെ ഓരോ കാര്യങ്ങള്‍ മിസ് ആകുന്നു. ചക്ക സീസണ്‍ ആയപ്പോള്‍ അതൊക്കെ ഒരുപാട് മിസ് ചെയ്തു. ഇവിടെ എല്ലാം കിട്ടും എങ്കില്‍ തന്നെയും അമ്മയൊക്കെ ഉണ്ടാക്കി തരുന്നതിന്റെ ആ ടേസ്റ്റ് നമുക്ക് കിട്ടില്ലല്ലോ. എല്ലാം നമ്മള്‍ തന്നെയാണ് കുക്ക് ചെയ്യുന്നത്. ഇത് വരെയും കുക്ക് ചെയ്തത് ഒന്നും ഫ്‌ലോപ്പ് ആയിട്ടില്ല.

ഇവിടെ വളരെ ഫാസ്റ്റ് ലൈഫാണ്. എല്ലാവരും രാവിലെ ജോലിക്ക് പോകുന്നു. വൈകിട്ട് വരുന്നു. അങ്ങനെ ഒരുപാട് തിരക്കുകളില്‍ ആണ്. നാടിനെക്കാളും കൂടുതല്‍ മലയാളികള്‍ ഇവിടെ ആണെന്ന് തോന്നിപോകും. ഞാന്‍ ഇവിടെ വന്ന ശേഷം അറബികളെക്കാളും കൂടുതല്‍ കണ്ടത് മലയാളികളെയും ഇന്ത്യക്കാരെയുമാണ്. ഒരുപാട് കമ്പനികളില്‍ ടോപ് ലെവലില്‍ ഉള്ളതൊക്കെ മലയാളികള്‍ ആണ്. അതില്‍ നമുക്ക് അഭിമാനിക്കാമെന്നും ശ്രീലയ പറയുന്നു.

ക്ലാസിക്കല്‍ ഡാന്‍സറു കൂടിയായ ശ്രീലയ ഗിന്നസ് പക്രു നായകനായ കുട്ടിയും കോലും എന്ന ചിത്രത്തിലൂടെയാണ് നായികയായി ചുവടുവെയ്ക്കുന്നത്. അതിനുശേഷം ‘മാണിക്യം’ എന്ന സിനിമയില്‍ ടൈറ്റില്‍ റോളായ കുഞ്ഞുമാണിക്യത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടി. തുടര്‍ന്ന് ടെലിവിഷന്‍ മേഖലയില്‍ എത്തിയ ശ്രീലയയുടെ ഭാഗ്യദേവത എന്ന സീരിയലിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ ആയിരുന്നു താരം സീരിയലില്‍ അവതരിപ്പിച്ചത്. ശ്രീലയ ബിഎസ്സി നഴ്സിങ് കഴിഞ്ഞാണ് അഭിനയരംഗത്തേക്ക് വന്നത്.

More in Malayalam

Trending

Recent

To Top