Malayalam
ഉണ്ണിയേട്ടനോട് ചോദ്യവുമായി മൃദുല; വിവാഹനിശ്ചയ ശേഷമുള്ള പുതുവര്‍ഷ പിറവിയില്‍ മൃദുലയും യുവയും, ഒപ്പം പാര്‍വതിയും
ഉണ്ണിയേട്ടനോട് ചോദ്യവുമായി മൃദുല; വിവാഹനിശ്ചയ ശേഷമുള്ള പുതുവര്‍ഷ പിറവിയില്‍ മൃദുലയും യുവയും, ഒപ്പം പാര്‍വതിയും
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയും. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഇരും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മിനിസ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന താരങ്ങള്‍ ജീവിതത്തിലും തിളങ്ങാന്‍ പോകുന്നുവെന്നത് എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ചു. വിവാഹവാര്‍ത്ത പുറത്ത്് വന്നത് കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു. അതേമാസം തന്നെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. വിവാഹത്തീയതി പറഞ്ഞില്ലെങ്കിലും ഈ വര്‍ഷം വിവാഹം ഉണ്ടാകും എന്നാണ് സൂചന. വിവാഹനിശ്ചയത്തിന്റെ തലേ നാള് ആണ് ഇരുവരും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പക്കാ അറേഞ്ച്ഡായിരുന്നു തങ്ങളുടെത് എങ്കിലും ഇപ്പോള്‍ പ്രണയത്തില്‍ ആണ് എന്ന് ഇരുവരും അന്ന് പറഞ്ഞത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ഇരുവരും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. രണ്ടുപേരുടേയും പേരുകള്‍ ചേര്‍ത്തായിരുന്നു ചാനലിന് പേരിട്ടത്. എന്‍ഗേജ്മെന്റിലേക്ക് എത്തിയതിന്റെ വിശേഷങ്ങളും ആദ്യ വീഡിയോയിലൂടെ പങ്കുവെച്ചു.
ഇപ്പോഴിതാ പുതുവര്‍ഷപുലരിയില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. ഒപ്പം അനുജത്തി പാര്‍വതിയും ഭര്‍ത്താവ് അരുണും ഉണ്ട്. ഈ വര്‍ഷം നമ്മള്‍ക്ക് വളരെ പ്രത്യേകമായിരിക്കും അല്ലെ ഉണ്ണിയേട്ടാ എന്ന ചോദ്യവുമായാണ് പുതുവര്‍ഷ പുലരിയില്‍ ഭാവി വരന് യുവ കൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രം മൃദുല പങ്ക് വച്ചത്. നിരവധി ആരാധകര്‍ ആണ് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നത്. അതേസമയം ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടോ എന്നും ചില ആളുകള്‍ സംശയം ചോദിക്കുന്നുണ്ട്. പുതിയ തുടക്കം എന്ന ക്യാപ്ഷനിലൂടെയാണ് പാര്‍വതി അരുണിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചത്. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങിയ പാര്‍വതി വീണ്ടും സ്ക്രീനില്‍ എത്തുമോ എന്നുള്ള ആകാംഷയും ആരാധകര്‍ ചോദിക്കുന്നുണ്ട്. അതേസമയം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇനി അഭിനയത്തിലേയ്ക്ക് ഇല്ലെന്നുമാണ് പാര്‍വതിയുടെ അഭിപ്രായം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ കുടുംബവിളക്കില്‍ അഭിനയിക്കുന്നതിനിടയിലാണ് അരുണുമായി പാര്‍വതി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 3 മാസത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഇരുവരേയും സ്വീകരിക്കുകയായിരുന്നു.
ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടി രേഖ രതീഷ് വഴിയാണ് ഈ ആലോചന വരുന്നത്. രേഖ ചേച്ചി എന്റെയും യുവചേട്ടന്റെയും കോമണ്‍ സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചനകള്‍ സജീവമായപ്പോള്‍ രേഖ ചേച്ചിയാണ് എന്റെ കാര്യം യുവന് ചേട്ടനോട് പറയുന്നത്. നിങ്ങള്‍ക്ക് ഒന്നിച്ചൂടേ? എന്നൊരു ചോദ്യം വന്നപ്പോള്‍ നോക്കാം എന്ന് ചിന്തിക്കുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് ജാതകം നോക്കി, വിവാഹം ഉറപ്പിക്കുകയായിരുന്നു. ജാതകം ചേരും വരെ ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതും ചേര്‍ന്നതോടെ ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ വിവാഹം ഉടന്‍ തീരുമാനിക്കുകയായിരുന്നു എന്നും മൃദുല പറയുന്നു. മൃദുല വളരെയധികം പോസിറ്റീവായ വ്യക്തിയാണ്. എപ്പോഴും ആക്ടീവായിരിക്കും. മള്‍ട്ടി ടാലന്റഡാണ്. എന്ത് പ്രശ്നം വന്നാലും പക്വതയോടെ അത് കൈാര്യം ചെയ്യുന്നയാളാണ്. അക്കാര്യത്തില്‍ എനിക്കൊരുപാട് റെസ്പക്ടുണ്ട്. നല്ലൊരു മനസ്സിനുടമയാണ് മൃദുല.അങ്ങനെ ദേഷ്യമൊന്നും വരാത്തയാളാണ്. കാം ആന്‍ഡ് കൂളാണ്. എന്ത് പറഞ്ഞാലും അതിന്റേതായ സെന്‍സിലേ കാണുകയുള്ളൂ. ഇതെല്ലാം കൂടി ഒത്തുനോക്കിയപ്പോള്‍ മുന്നോട്ട് പോവാമെന്ന് തോന്നി. അങ്ങനെയാണ്ഇവിടം വരെ എത്തി നില്‍ക്കുന്നതെന്നും യുവ പറയുന്നു. 2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.
