Connect with us

പുതുവർഷ ദിനത്തിൽ സന്തോഷ വാർത്തയുമായി മുക്ത! ആശംസയുമായി ആരാധകർ

Malayalam

പുതുവർഷ ദിനത്തിൽ സന്തോഷ വാർത്തയുമായി മുക്ത! ആശംസയുമായി ആരാധകർ

പുതുവർഷ ദിനത്തിൽ സന്തോഷ വാർത്തയുമായി മുക്ത! ആശംസയുമായി ആരാധകർ

വിവാഹ ശേഷം സിനിമയില്‍ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത മുക്ത കൂടത്തായി എന്ന പരമ്പരയിലൂടെ തിരിച്ചെത്തുകയായിരുന്നു. മുക്തയുടെ രണ്ടാം വരവ് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ ഇടവേളക്ക് ശേഷം മികവുറ്റ കഥാപാത്രം, ഒരുപക്ഷെ ഒരു കരിയർ ബ്രെയ്ക്ക് തന്നെ ആയിരുന്നു മുക്തയ്ക്ക് കൂടത്തായി പരമ്പര സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബവിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ മുക്ത പങ്കുവെയ്ക്കാറുണ്ട്

ഇപ്പോൾ ഇതാ മുക്ത പുതുവര്‍ഷത്തെ വരവേറ്റ ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഗർഭിണിയാണ് എന്ന് തോന്നിക്കുന്ന ഒരു ചിത്രമാണ് മുക്ത പങ്ക് വച്ചത്. ചിത്രം കണ്ടതോടെ മുക്ത വീണ്ടും അമ്മയാകുന്നോ എന്ന സംശയമാണ് ആരാധകർ ഉയർത്തിയത്. എന്നാൽ വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയലിന്റെ തുടക്കം ആണ് ഇതെന്നും മുക്തയുടെ പോസ്റ്റിൽ നിന്നും വായിച്ചെടുക്കാം.

ഈ വര്‍ഷം വിജയ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ മുക്ത അവതരിപ്പിക്കാന്‍ പോകുന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സീരിയലിലെ കഥാപാത്രമെന്ന തരത്തിലുള്ള ഒരു ചിത്രമാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. വേലമ്മാളിനെ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top