Connect with us

അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്, ഈ വര്‍ഷം നിനക്ക് നേരുന്നു..; വൈറലായി സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Malayalam

അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്, ഈ വര്‍ഷം നിനക്ക് നേരുന്നു..; വൈറലായി സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്, ഈ വര്‍ഷം നിനക്ക് നേരുന്നു..; വൈറലായി സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സുരഭി ലക്ഷ്മി എന്ന താരത്തെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും തന്റെ അഭിനയ മികവ് കാഴ്ചവെച്ച സുരഭി വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയത്. നിരവധി സീരിയല്‍ സിനിമാ താരങ്ങള്‍ പുതവത്സാരാശംസകളുമായി എത്തിയപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായതും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതും സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു. ഈ വര്‍ഷം നിനക്ക് തന്നെ നേരുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന് കമന്റും ലൈക്കുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ശ്രീയേഷ് എന്ന പ്രിയ കളികൂട്ടുകാരന്‍ ശ്രീദേവി ആയ സന്തോഷം ആണ് സുരഭി സോഷ്യല്‍ മീഡിയ വഴി പങ്ക് വെച്ചത്.

ശ്രീദേവി ഈ വര്‍ഷം നിനക്ക് നേരുന്നു……പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന്‍ , ശ്രീയേഷ് ‘ശ്രീദേവി ‘ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം അമൃത ഹോസ്പിറ്റലില്‍ ആയിരുന്നു ശസ്ത്രക്രിയ.ഡോ.സന്ദീപ് സര്‍ മറ്റ് ഡോക്ടേര്‍സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.
ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു ‘സ്ത്രീ’യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും…
ആശംസകള്‍ ശ്രീദേവി….നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങള്‍ക്ക്, സ്വപ്നങ്ങള്‍ക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…ഒപ്പം നില്‍ക്കുന്നു. എന്നായിരുന്നു സുരഭിയുടെ കുറിപ്പ്.

മീഡിയാ വണ്‍ സംപ്രേക്ഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ സുരഭിയുടെ പാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിലും സിനിമയിലും നാടകങ്ങളിലും തിളങ്ങി നില്‍ക്കുന്ന സുരഭിയ്ക്ക് കൈനിറയെ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഇരുപതിലേറെ മലയാള ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുരഭി 2016 ലെ മികച്ച നടിയ്ക്കുള്ള ദേശീയ ചലചിത്ര പുരസ്‌കാരത്തിനുംഅര്‍ഹയായി. കൂടാതെ സുവര്‍ണ തിയേറ്റേഴ്‌സിന്റെ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാര്‍ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു . അബുദാബി തിയേറ്റര്‍ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

വീട്ടില്‍ വന്ന ഫുഡ് ഡെലിവറി ബോയ്ക്ക് സര്‍െ്രെപസ് സമ്മാനമൊരുക്കിയതും ഏറെ വാര്‍ത്തയായിരുന്നു. സുരഭിയുടെ ഷോര്‍ട്ഫിലിം ‘ഫുഡ് പാത്തുമായി’ ബന്ധപ്പെട്ടായിരുന്നു സംഭവം. പെരുമഴയത്തും പൊരിവെയിലത്തും ഭക്ഷണവുമായി ചീറിപ്പാഞ്ഞെത്തുന്ന ഫുഡ് ഡെലിവറി ബോയ്‌സിന്റെ കഥ പറഞ്ഞ ഹ്രസ്വചിത്രമായിരുന്നു’ഫുഡ് പാത്ത്’. ഈ ഷോര്‍ട്ട് ഫിലിമിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് സുരഭി ലക്ഷ്മി. ഭക്ഷണം ചിലര്‍ക്ക് ഒരു വലിയ ആഘോഷമോ ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പോ ഒക്കെയായി മാറുകയും മറുപുറത്ത് ഒരു നേരത്തെ വിശപ്പ് മാറ്റുന്നതിനായി കഷ്ടപ്പെടുന്നവരെയും കാണിച്ചുതരികയാണ്. സുരഭിയുടെ തന്നെ യൂട്യൂബ് ചാനലായ സുരഭീസിലൂടെയാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഇതേ ചാനലില്‍ തന്നെയാണ് സുരഭി സര്‍െ്രെപസ് സമ്മാന വീഡിയോയും പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് രണ്ട് വീഡിയോയ്ക്കും പിന്തുണയുമായി എത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top