News
ഓസ്‌കാര്‍ വേദിയില്‍ സിംപിള്‍ ലുക്കില്‍ നടി; നെക്ലേസിന്റെ വില കേട്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
ഓസ്‌കാര്‍ വേദിയില്‍ സിംപിള്‍ ലുക്കില്‍ നടി; നെക്ലേസിന്റെ വില കേട്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
കോവിഡ് മഹാമാരിക്കിടയില്‍ വലിയ ആഢംബരങ്ങളില്ലാതെയാണ് ഇത്തവണ ഓസ്‌കാര്‍ പ്രഖ്യാപനം നടന്നത്. ഓസ്‌കാര്‍ വേദിയില്‍ എത്തിയ താരങ്ങളല്‍ ഏറ്റവും ശ്രദ്ധേയായത് അമേരിക്കന്‍ നടി സിന്‍ഡയ മാരി സ്റ്റോമര്‍ കോള്‍മാന്‍ ആയിരുന്നു.
മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് താരം വേദിയില്‍ എത്തിയത്. ഏറ്റവും ശ്രദ്ധേയമായത് നടിയുടെ ഡയമണ്ട് നെക്ലേസ് ആയിരുന്നു. മാല്‍കോം, മാരീ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഓസ്‌കാര്‍ നോമിനേഷനുമായാണ് താരം എത്തിയത്.
മഞ്ഞ ഗൗണിനൊപ്പം മഞ്ഞ നിറത്തിലുള്ള മാസ്‌കും ധരിച്ച് സിംപിള്‍ ലുക്കിലാണ് താരം എത്തിയത്. ആഭരണമായി ആകെ അണിഞ്ഞത് ഒരു നെക്ലേസ് മാത്രം.
എന്നാല്‍ നെക്ലേസിന്റെ വില കേട്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 44 കോടി രൂപയാണ് നടിയുടെ വജ്ര നെക്ലേസിന്റെ വില.
ലോസ് ഏഞ്ചലസിലെ യൂണിയന്‍ സ്റ്റേഷനില്‍ നടക്കുന്ന പരിപാടിയില്‍ അവതാരകരോ, കാണികളോ അല്ലെങ്കില്‍ മാസ്‌ക് ധരിച്ച നോമിനികളോ ഒന്നും തന്നെയില്ല ഇവിടെ. സാധാരണ ഡോള്‍ബി തിയേറ്ററാണ് ഓസ്‌കര്‍ വേദി.