Connect with us

അല്ലു അര്‍ജുന് കോവിഡ് പോസിറ്റീവ്; എല്ലാവരും സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ നിര്‍ദ്ദേശം

News

അല്ലു അര്‍ജുന് കോവിഡ് പോസിറ്റീവ്; എല്ലാവരും സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ നിര്‍ദ്ദേശം

അല്ലു അര്‍ജുന് കോവിഡ് പോസിറ്റീവ്; എല്ലാവരും സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ നിര്‍ദ്ദേശം

നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും ആരാധകര്‍ പരിഭ്രാന്തരാകേണ്ട, തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും അല്ലു കുറിച്ചു.

പുതിയ ചിത്രം പുഷ്പയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് ബാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഫഹദ് ഫാസില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.

”ഞാന്‍ കോവിഡ് പൊസിറ്റീവായി. കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും കോവിഡ് ടെസ്റ്റ് നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരൂ.”

”ഉടന്‍ വാക്സിന്‍ എടുക്കുക. എനിക്ക് സുഖമാണ്, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് സുഹൃത്തുക്കളോടും ആരാധകരോടും അറിയിക്കുന്നു” എന്നാണ് അല്ലു അര്‍ജുന്‍ അറിയിച്ചത്.

More in News

Trending