Malayalam
‘ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വര്‍ഷം’; ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ചിത്രം പങ്കുവെച്ച് മണികണ്ഠന് ആചാരി
‘ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വര്‍ഷം’; ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ചിത്രം പങ്കുവെച്ച് മണികണ്ഠന് ആചാരി
മലയാളത്തിന്റെ പ്രിയ താരം മണികണ്ഠന് ആചാരി വിവാഹിതനായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ് ലോക്ക് ഡൗണ്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ആണ് താരം വിവാഹിതനായത്.
വിവാഹാവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരട് സ്വദേശിനിയായ അഞ്ജലി ആണ് ഭാര്യ. ഇവര്‍ക്കൊരു മകനുണ്ട്.
‘ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വര്‍ഷം’ എന്ന ക്യാപ്ഷന്‍ ആണ് മണികണ്ഠന് പങ്കിട്ടത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയത്. അടുത്തിടെയാണ് താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം ആരാധകരെ അറിയിച്ചത്.
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠന് ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായത്. പിന്നീട് മറ്റു ഭാഷകളില്‍ അടക്കം മണികണ്ഠന് മികച്ച വേഷങ്ങള്‍ ആണ് കൈകാര്യം ചെയ്തത്.
കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.
