Malayalam
ചെയ്യുന്ന ജോലിയോട് പ്രണയം ഉണ്ടെങ്കില്‍ ജീവിതം സ്മൂത്ത് ആയി പോകും; ‘അമ്മ വീട്ടിലെ’ വിശേഷങ്ങളുമായി കിഷോര്‍
ചെയ്യുന്ന ജോലിയോട് പ്രണയം ഉണ്ടെങ്കില്‍ ജീവിതം സ്മൂത്ത് ആയി പോകും; ‘അമ്മ വീട്ടിലെ’ വിശേഷങ്ങളുമായി കിഷോര്‍
ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് കിഷോര്‍ എന്‍ കെ. മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നടനായും അഭിനേതാവ് ആയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം ഇപ്പോഴിതാ തന്റെ ഹോട്ടലായ ‘അമ്മ വീട്ടിലെ’ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഗായിക സരിതയുടെ ബഡ്ഡി ടോക്സിലൂടെയാണ് കിഷോര്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
വീട്ടിലെ എല്ലാവരും തന്നെ നല്ല രുചിയില്‍ ആഹാരം പാകം ചെയ്യുന്നതിനാല്‍ തന്നെ, അഭിനയവും പാചകവും ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ വീട്ടിലെ അതേ രുചിക്കൂട്ടിലാണ് അമ്മ വീട്ടിലെ ആഹാരം പാകം ചെയ്യുന്നത്. രുചിക്കൂട്ടുകള്‍ എല്ലാം തന്നെ തന്റെ അമ്മയാണ് തയ്യാറാക്കി തന്നു വിടുന്നതെന്നും കിഷോര്‍ പറഞ്ഞു.
ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ മനസോടും പൂര്‍ണ ഇഷ്ടത്തോടും ചെയ്താല്‍ എല്ലാ കാര്യങ്ങളും നന്നായി വരുമെന്നാണ് കിഷോര്‍ പറയുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ സംഭവിച്ചിരുന്നു എങ്കിലും ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
മാത്രമല്ല, ഒരു ഹോട്ടലുകളിലും കസ്റ്റമേഴ്സിനു പ്രവേശനമില്ലാത്ത ഇടമാണ് അടുക്കള. എന്നാല്‍ അമ്മ വീട്ടിലെ അടുക്കളയിലേയ്ക്ക് അകത്തേയ്ക്ക് വരാമെന്നാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്.
കൃഷിയെയും ഏറെ ഇഷ്ടപെടുന്ന കിഷോര്‍ പശുക്കളെയും ആടുകളെയും കോഴികളെയും എല്ലാം പരിപാലിക്കുന്നുണ്ട്. കലാകാരന്മാര് ഏറെ ബുദ്ധിമുട്ടിയ ലോക്ഡൗണ്‍ കാലത്ത് കൃഷിയായിരുന്നു തന്റെ ഉപജീവനമാര്‍ഗം.
അഭിനയം ഇല്ലെങ്കിലും ജീവിക്കുവാനുള്ള മറ്റൊരു തൊഴില്‍ അറിയാവുന്നതിനാല്‍ വളരെ ബുദ്ധിമുട്ടുകള്‍ ഒന്നു തന്നെയില്ലാതെ ആ സമയം കഴിഞ്ഞു പോയെന്നും താരം പറഞ്ഞു. താന്‍ ഇടപെടുന്ന എല്ലാ ജോലികളോടും പ്രണയം ഉള്ളതിനാല്‍ തന്നെ ജീവിതം സ്മൂത്ത് ആയി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് പ്ലസില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന പ്രോഗ്രാമിലൂടെയാണ് കിഷോര്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടി ഇത്രത്തോളം ജനകീയമാക്കിയത് കിഷോറിന്റെ അവതരണം തന്നെയാണ്. ഇപ്പോള്‍ ഷൂട്ടിംഗും അമ്മ വീട്ടിലെ ജോലികളും കൃഷിയുമായി മുന്നോട്ട് പോകുകയാണ് കിഷോര്‍.
