Connect with us

ഞങ്ങൾ ഒന്നായതിനു പിന്നിൽ സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ ശക്തി ;വിവാഹ വാർഷിക ആഘോഷിച്ച് ദേവി ചന്ദന

serial

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലേക്കും മാറുകയായിരുന്നു. നല്ലൊരു നർത്തകി കൂടിയാണ്. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.

കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ദേവി കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലും ദേവി ചന്ദന അഭിനയിക്കുന്നുണ്ട്.സോഷ്യൽമീഡിയയിൽ സജീവമായ ദേവി ചന്ദന തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിത പതിനേഴാം വിവാഹ വാർഷിക ദിനം ​സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ആഘോഷിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദേവി ചന്ദനയും കിഷോറും.

അമ്പലത്തിലൊക്കെ പോയി വളരെ ലളിതമായിട്ടാണ് തങ്ങളുടെ വിവാ​ഹ വാർഷികം ആഘോഷിച്ചതെന്നും അച്ഛനേയും അമ്മയേയുമൊന്നും വിളിച്ച് ബുദ്ധിമുട്ടിച്ചില്ലെന്നും ദേവി ചന്ദന പറഞ്ഞു.ഞങ്ങൾ രണ്ടുപേരിലേക്ക് കാര്യങ്ങൾ ഒതുക്കിയെന്നും എന്നാൽ അപ്രതീക്ഷിതമായി കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുക്കാൻ വന്നെന്നും ദേവി ചന്ദന വീഡിയോയിൽ കൂട്ടിച്ചേർത്തു.

അധികം ആരും വരില്ലെന്നാണ് കരുതിയതെന്നും അതിനാൽ കുറച്ച് കേക്ക് പീസുകൾ ബേക്കറിയിൽ നിന്നും പറഞ്ഞ് മേടിക്കുകയാണ് ചെയ്തതെന്നും ദേവി ചന്ദന വീഡിയോയിൽ പറഞ്ഞു. ശേഷം പഴയൊരു അനുഭവ കഥയും ദേവി ചന്ദന വീഡിയോയിലൂടെ പറഞ്ഞു.തങ്ങളുടെ പ്രണയം തന്നെ അടിയിലൂടെയാണ് ആരംഭിച്ചതെന്ന് പല വേദികളിൽ വെച്ച് ദേവി ചന്ദനയും കിഷോറും വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രണയം അതിശക്തമായിരുന്ന സമയത്ത് സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ അടുത്ത് പോയി വിവാഹത്തിലേക്ക് കാര്യങ്ങൾ‌ എത്തണമേയെന്ന് താനും കിഷോറും പ്രാർഥിച്ചിരുന്നുവെന്നും നാട്ടിൽ തിരിച്ചെത്തിയപ്പോൾ അത് തന്നെയാണ് സംഭവിച്ചതെന്നും ദേവി ചന്ദന വീഡിയോയിൽ പറയുന്നു. ‘പതിനേഴ് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്.”ഇത്തവണ വലിയ ആഘോഷം ഒന്നും വേണ്ട വളരെ ലളിതമായി ആഘോഷിക്കാം എന്നാണ് കരുതിയത് എന്നാൽ തീർത്തും അപ്രതീക്ഷിതമായി ചില അതിഥികൾ കൂടെ വന്നെത്തി. പതിനഞ്ചാം ആനിവേഴ്സറി ലോക്ക് ഡൗൺ ആയിരുന്നു. കൂടുതൽ ആനിവേഴ്സറിയിലും ഞങ്ങൾ രണ്ട് പേരും രണ്ടിടത്തായിരുന്നു.’

‘വിവാഹത്തിന് മുമ്പെ ഞങ്ങൾ ഒരിക്കൽ സ്വിറ്റ്സർലാൻഡിൽ പോയി. അവിടെ ഒരു പള്ളിയുണ്ട്. ഭയങ്കര ശക്തിയാണ്. കറുത്ത മുത്തി എന്നാണ് മാതാവിനെ വിളിക്കുന്നത്. അവിടുത്തെ മാതാവിന് ഒരു കറുത്ത രൂപമാണ്. അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതും.’

‘ഞങ്ങൾ അവിടെ ചെന്നപ്പോൾ ഭയങ്കര സർപ്രൈസ് ആയിരുന്നു. അവിടെ തീർത്ഥകുളം പോലെയുള്ള കുറെ സ്ഥലങ്ങളുണ്ട്. അപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകൾ പറഞ്ഞു. ഈ തീർത്ഥം എന്തെങ്കിലും ഒക്കെ പ്രാർത്ഥിച്ച് കുടിക്ക് അടുത്ത വർഷം ആകുമ്പോൾ അത് നടക്കും എന്നാണ് ആളുകൾ പറഞ്ഞുതന്നത്.”ഞങ്ങൾ ആണെങ്കിൽ നല്ല പ്രണയത്തിന്റെ സമയവും വീട്ടുകാർ ആരും ഇതേ കുറിച്ച് അറിഞ്ഞിട്ടും ഉണ്ടായിരുന്നില്ല. പ്രണയം നടക്കാൻ വേണ്ടി എവിടെ ചെന്നാലും പ്രാർത്ഥിക്കുക എനാണല്ലോ നമ്മൾ അപ്പോൾ ചെയ്യുന്നത്.’

‘ഞങ്ങളും ഇത് നടക്കാൻ വേണ്ടി അവിടെ ചെന്ന് പ്രാർത്ഥിച്ചു. എല്ലാവരും ഫോട്ടോ എടുക്കാനും മറ്റും പോയപ്പോൾ നമ്മൾ ഈ തീർത്ത കുളത്തിന്റെ ഭാഗത്ത് മാത്രമായി.’ഞങ്ങൾ തിരികെ എത്തിയപ്പോഴേക്കും വീട്ടിൽ ഞങ്ങളുടെ കാര്യം എല്ലാം സെറ്റ് ആയിരുന്നു എന്നതാണ് മറ്റൊരു അത്ഭുതം. ആ പള്ളിയെ കുറിച്ച് ഒരുപാട് കഥകളുണ്ട്. അതൊരു ഫയർ റെസ്‌ക്യൂട് ചർച്ച് കൂടിയാണ്.’

‘അങ്ങനെയാണ് ആ മുത്തി കറുത്തുപോകുന്നത് എന്ന വിശ്വാസവുമുണ്ട്. ഞങ്ങൾ ഒന്നാകുന്നതിൽ ആ പള്ളിക്കും ഒരു പങ്കുണ്ട് എന്ന് പറയുന്നതിൽ സന്തോഷം’ ദേവിയും കിഷോറും പറഞ്ഞു.

പ്രണയം അതിശക്തമായിരുന്ന സമയത്ത് സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ അടുത്ത് പോയി വിവാഹത്തിലേക്ക് കാര്യങ്ങൾ‌ എത്തണമേയെന്ന് താനും കിഷോറും പ്രാർഥിച്ചിരുന്നുവെന്നും നാട്ടിൽ തിരിച്ചെത്തിയപ്പോൾ അത് തന്നെയാണ് സംഭവിച്ചതെന്നും ദേവി ചന്ദന വീഡിയോയിൽ പറയുന്നു. ‘പതിനേഴ് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്.”ഇത്തവണ വലിയ ആഘോഷം ഒന്നും വേണ്ട വളരെ ലളിതമായി ആഘോഷിക്കാം എന്നാണ് കരുതിയത് എന്നാൽ തീർത്തും അപ്രതീക്ഷിതമായി ചില അതിഥികൾ കൂടെ വന്നെത്തി. പതിനഞ്ചാം ആനിവേഴ്സറി ലോക്ക് ഡൗൺ ആയിരുന്നു. കൂടുതൽ ആനിവേഴ്സറിയിലും ഞങ്ങൾ രണ്ട് പേരും രണ്ടിടത്തായിരുന്നു.’

More in serial

Trending

Recent

To Top