News
അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും
അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും
അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ ‘വാക്സിനേറ്റ്’ ആകുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.
‘ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഈ രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും. അത് വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും … കുറഞ്ഞത് ഈ ട്വീറ്റിനെയെങ്കിലും ഓര്‍മ്മപ്പെടുത്താന്‍’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകും; അഞ്ച് മാസത്തിനുള്ളില്‍ കൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷമാകുമെന്ന് പഠനം
കേന്ദ്രത്തിന് 150 രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ 600 ഗവണ്‍മെന്റ് ആശുപത്രികള്‍ 400 രൂപയാണ് വാക്സിന് നല്‍കേണ്ടത്. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ വാക്സിന്‍ നല്‍കിത്തുടങ്ങും.
