കോവിഡ് വ്യാപനം രാജ്യത്തെ ആകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട് ബോളിവുഡ് പിന്നണി ഗായകന് അര്‍ജിത്ത് സിങ്ങ്. ഫേസ്ബുക്കിലൂടെയാണ് താരം എല്ലാവരോടും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ടത്.
‘ഈ യുദ്ധത്തില്‍ നമ്മള് തന്നെ ജയിക്കണം എന്നാണ് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നത്. ഇനി ഒരു മനുഷ്യരും ഈ രീതിയില്‍ മരണപ്പെടരുത്. എല്ലാവരോടും എന്നോടൊപ്പം ഈ പ്രാര്‍ത്ഥനയില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പിന്നെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തേക്ക് പോവുക. മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ചുറ്റും ഉള്ളവരുടെ സുരക്ഷ കൂടി ശ്രദ്ധിക്കുന്നവരായി നമുക്ക് മാറാം’ എന്നും അര്‍ജിത്ത് സിങ്ങ് പറഞ്ഞു.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...