Connect with us

കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു! സ്വാസികയെ ചതുരത്തിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ!

Movies

കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു! സ്വാസികയെ ചതുരത്തിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ!

കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു! സ്വാസികയെ ചതുരത്തിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ!

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്ത് എത്തുന്നത്. രസികന്‍, സ്പിരിറ്റ്, ഒളിപ്പോര് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനേതാവായ സിദ്ധാര്‍ത്ഥിന് പക്ഷെ, സംവിധാനമോഹമായിരുന്നു മനസ്സ് നിറയെ.നിദ്രയാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പുതിയ സിനിമയായ ചതുരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .

ചതുരം ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണ്. ഇതൊരു ഇറോട്ടിക്ക് ചിത്രം കൂടിയാണ്. ഒരു മുഴുനീള ഇറോട്ടിക്ക് ചിത്രമല്ല. ആള്‍ക്കാരുടെ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയാണ് അതിലെ ഇറോട്ടിക്ക് രംഗങ്ങളെക്കുറിച്ച് പറഞ്ഞത്. ഒടിടികളുടെ വരവോടെ ആളുകള്‍ എല്ലാം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആണിന്റെയോ പെണ്ണിന്റെയോ പക്ഷം പിടിക്കാതെ ചെയ്ത സിനിമയാണ്. ബന്ധങ്ങളുടെ പേരില്‍ ക്രൂരതകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുള്ള ചിത്രമാണ് ചതുരമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

കഥയിലേക്ക് വേണ്ട കാര്യങ്ങള്‍ മാത്രമേ സിനിമയിലെടുക്കുന്നുള്ളൂ. അച്ഛന്റെ സിനിമകളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. സൗന്ദര്യാത്മകത വള്‍ഗറാവാതെ കാണിച്ചതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. സെക്‌സ് എജ്യുക്കേഷനൊക്കെ വീട്ടില്‍ നിന്നാണ് പഠിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന യുവതലമുറയുടെ കാര്യങ്ങളെക്കുറിച്ചും ചതുരത്തില്‍ പറയുന്നുണ്ട്. വോട്ടവകാശമുള്ള ആര്‍ക്കും കാണാവുന്ന ചിത്രമാണിത്. റിയല്‍ ലൈഫില്‍ ചതുരത്തിലെപ്പോലെ ഡ്രസ് ചെയ്തവരെയൊക്കെ കാണാം.

ഈ സിനിമയുടെ കാസ്റ്റിംഗ് ശ്രമകരമായ ജോലിയായിരുന്നു. കുറച്ച് ഇറോട്ടിക് രംഗങ്ങളുണ്ട്. അത് ചെയ്യാന്‍ തയ്യാറാവുന്ന നായികയായിരിക്കണം. പലര്‍ക്കും വിഷയങ്ങളുണ്ട്. സോഷ്യല്‍മീഡിയയിലൂടെ നെഗറ്റീവ് കമന്റിടുന്നവരുണ്ട്. അതൊക്കെ മറികടക്കാന്‍ പറ്റുന്നവരായിരിക്കണം. മുന്‍നിര നായികമാര്‍ക്ക് ചിലപ്പോള്‍ അത് താങ്ങാനായെന്ന് വരില്ല. കമന്റ് ഇട്ട് പോവുന്നവര്‍ക്കറിയില്ല അതെങ്ങനെയാണ് മറ്റൊരാളെ ബാധിക്കുന്നത്. ഷോര്‍ട്ട് ഫിലിം കണ്ടാണ് സ്വാസികയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.

സ്വാസിക അമ്മയ്‌ക്കൊപ്പമായാണ് വന്നത്. മുഴുനീള ക്യാരക്ടറുണ്ടെന്ന് മനസിലാക്കി. ഇറോട്ടിസം ചെറുതായി വന്ന് പോവുന്നുണ്ടെന്നും മനസിലാക്കിയിരുന്നു. കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല, നമുക്കത് ചെയ്യാമെന്നായിരുന്നു സ്വാസിക പറഞ്ഞത്. അതിന് ശേഷമായാണ് റോഷനോട് കഥ പറഞ്ഞത്. തിരക്കഥ ഡിമാന്‍ഡ് ചെയ്ത കാര്യമാണ് അത്. അല്ലാതെ ഞാനായിട്ട് തിരുകിക്കയറ്റിയതല്ലെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞത്.

Continue Reading
You may also like...

More in Movies

Trending