Malayalam
ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കണം. തോല്‍ക്കണം കൊറോണ’, വെറൈറ്റി മുന്നറിയിപ്പ് വീഡിയോയുമായി സാബു തിരുവല്ല
ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കണം. തോല്‍ക്കണം കൊറോണ’, വെറൈറ്റി മുന്നറിയിപ്പ് വീഡിയോയുമായി സാബു തിരുവല്ല
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന വേളയില്‍ നിരവധി പേരാണ് ദിനം പ്രതി വൈറസ് ബാധിതരാകുന്നത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യ പ്രവര്‍ത്തകരും മറ്റുള്ളവരും എത്താറുമുണ്ട്.
ഇപ്പോഴിതാ തികച്ചും വ്യത്യസ്തതയോടെ നടന്‍ സാബു തിരുവല്ല നിര്‍മ്മിച്ച കോവിഡ് മാനദണ്ഡ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് ഡയലോഗിലാണ് സാബു കോവിഡ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വീഡിയോ തയ്യാറാക്കിയത്. സാബു തന്നെയാണ് വീഡിയോയില്‍ ഡബ്ബ് ചെയ്തിരിക്കുന്നതും.
‘അപ്പൊ സാറന്‍മാരെ, ആരോഗ്യ പ്രവര്‍ത്തകരും പൊലീസും പറയുന്നത് അനുസരിക്കുക എന്നതാണ് നമ്മള്‍ ഈ സമൂഹത്തിന് വേണ്ടി ചെയ്യേണ്ട പരമ പ്രധാനമായ കാര്യം. യുദ്ധം ജനങ്ങളും പൊലീസും തമ്മില്‍ ആവരുത്. ജനങ്ങളും കൊറോണയും തമ്മിലാവണം.
മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും. ഇത് വലിയൊരു പോരാട്ടമാണ്. ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കണം. തോല്‍ക്കണം കൊറോണ’, എന്നാണ് സാബു വീഡിയോയില്‍ പറയുന്നത്.
