Malayalam
‘സ്യൂട്ട് സ്ഥിരമാക്കിയാലോ, ഇച്ചിരി മെനയായിട്ടുണ്ടല്ലേ’ ചിത്രങ്ങള്‍ പങ്കുവെച്ച് മിഥുന്‍
‘സ്യൂട്ട് സ്ഥിരമാക്കിയാലോ, ഇച്ചിരി മെനയായിട്ടുണ്ടല്ലേ’ ചിത്രങ്ങള്‍ പങ്കുവെച്ച് മിഥുന്‍
നടനായും അവതാകരനായും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് മിഥുന്‍ രമേഷ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.
ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാമായി മിഥുന്‍ പ്രേക്ഷകരിലേയ്ക്ക് എത്താറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കോട്ടും സ്യൂട്ടുമണിഞ്ഞ് മരണമാസ് ലുക്കിലുള്ള ചിത്രങ്ങളാണ് മിഥുന്‍ പങ്കുവച്ചത്. ‘സ്യൂട്ട് സ്ഥിരമാക്കിയാലോ, ഇച്ചിരി മെനയായിട്ടുണ്ടല്ലേ’ എന്നായിരുന്നു ക്യാപ്ഷന്‍.
നിരവധി പേരാണ് മിഥുന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം, കോട്ടിട്ടാല്‍ അല്‍പം തടി കുറഞ്ഞതുപോലെയുണ്ടല്ലേ, എന്ന ക്യാപ്ഷനോടെ മിഥുന്‍ പങ്കുവച്ച ചിത്രത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരാണ്.