Malayalam
ഇത്തിക്കര പക്കി സിനിമ ആകുമോ? വെളിപ്പെടുത്തലുമായി രചയിതാവ്
ഇത്തിക്കര പക്കി സിനിമ ആകുമോ? വെളിപ്പെടുത്തലുമായി രചയിതാവ്
നിവിന്‍ പോളി കായംകുളം കൊച്ചുണ്ണി മോഹന്‍ലാല്‍ ഇത്തിക്കര പക്കി ആയും തകര്‍ത്തഭിനയിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി.
അതിനു ശേഷം നിരവധി പേരാണ് ഇത്തിക്കര പക്കി എന്ന കഥാപാത്രം നായകനായി ഒരു മോഹന്‍ലാല്‍ ചിത്രം ഉണ്ടാകുമോ എന്ന ചോദ്യം റോഷന്‍ ആന്‍ഡ്രൂസിനോട് ചോദിക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാക്കളില്‍ ഒരാളായ സഞ്ജയ്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇപ്പോള്‍ തങ്ങള്‍ ഒരു ചിത്രം ആലോചിക്കുന്നില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
മാത്രമല്ല, ഇനി തങ്ങള്‍ ഒരു പീരീഡ് ചിത്രം ചെയ്യുന്നത് വലിയ ഇടവേളയ്ക്കു ശേഷം ആയിരിക്കുമെന്നും സഞ്ജയ് പറയുന്നു. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി വന്നത് തങ്ങളുടെ ഒരു ഭാവനാ സൃഷ്ടി ആണ്.
അതിനു മോഹന്‍ലാല്‍ എന്ന നടന്‍ നല്‍കിയ ഒരു മാനം ആ കഥാപാത്രത്തെ എവര്‍ഗ്രീന്‍ ആക്കി അതുകൊണ്ട് തന്നെ അതിനെ കൂടുതല്‍ വലിച്ചു നീട്ടി ഒരു സിനിമയാക്കി ചെയ്യാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നാണ് രചയിതാവ് പറയുന്നത്.
