Malayalam
താര സംഘടനയായ അമ്മയുടെ വാര്‍ഷിക യോഗം മാറ്റിവെച്ചു; പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്നും ഭാരവാഹികള്‍
താര സംഘടനയായ അമ്മയുടെ വാര്‍ഷിക യോഗം മാറ്റിവെച്ചു; പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്നും ഭാരവാഹികള്‍
Published on
കൊവിഡ് രണ്ടാം ഘട്ടം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30ന് നടത്താനിരുന്ന താര സംഘടനയായ അമ്മയുടെ വാര്‍ഷിക യോഗം മാറ്റിവെച്ചതായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്തും പുറത്തുവിട്ടിട്ടുണ്ട്.
അവിചാരിതമായി ഉണ്ടായ അസൗകര്യങ്ങള്‍ മൂലം യോഗം നീണ്ടു പോകുന്നതില്‍ അതിയായ വിഷമം ഉണ്ടെന്നും ഇത് ഔദ്യോഗികമായ അറിയിപ്പായി കണക്കാക്കണമെന്നും കത്തില്‍ പറയുന്നു.
രണ്ടാംഘട്ട കോവിഡ് കാലയളവും അതീജീവിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയോടെയാണ് കത്ത് അവസാനിക്കുന്നത്.ആരോഗ്യ വകുപ്പുമായും പൊലീസ് മേധാവികളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം.
ഈ മാസം നടത്താനിരുന്ന പൊതുയോഗവും ജൂണില്‍ തലേദിവസ്സം നടത്താനിരുന്ന എക്‌സിക്യൂട്ടീവ് യോഗവും മാറ്റിവെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.
Continue Reading
You may also like...
Related Topics:AMMA
