Malayalam
കോള്‍ഗേറ്റ് ട്യൂബായി നില്‍ക്കുന്ന ഈ താരത്തെ മനസ്സിലായോ…വൈറലായി ഗൗരിയുടെ പോസ്റ്റ്
കോള്‍ഗേറ്റ് ട്യൂബായി നില്‍ക്കുന്ന ഈ താരത്തെ മനസ്സിലായോ…വൈറലായി ഗൗരിയുടെ പോസ്റ്റ്
‘വാനമ്പാടി’ പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട’അനുമോളാ’യി മാറിയ താരമാണ് ഗൗരി പ്രകാശ്. നിരവധി ആരാധകരാണ് താര്തതിനുള്ളത്. ഇപ്പോഴിതാ തന്റെ എല്‍കെജി കാലത്തെ രസകരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗൗരി.
എല്‍കെജിയില്‍ പഠിക്കുമ്പോള്‍ നടന്ന പ്രച്ഛന്നവേഷ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രമാണ് ഗൗരി പങ്കുവച്ചിരിക്കുന്നത്. മത്സരത്തില്‍ തനിക്ക് ഒന്നാംസ്ഥാനമായിരുന്നെന്നും ക്യാപ്ഷനായിത്തന്നെ ഗൗരി പറഞ്ഞുവയ്ക്കുന്നുണ്ട്. വലിയൊരു കോള്‍ഗേറ്റ് ട്യൂബിന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വാനമ്പാടിക്കുശേഷം കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. അഭിനയത്തിനു പുറമേ നല്ലൊരു ഗായിക കൂടിയാണ് താരം.
വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് അടക്കം കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും ഒരു ഗായികാ കഥാപാത്രത്തെയായിരുന്നു.