serial news
കല്യാണസാരിയില്‍ തുന്നിച്ചേര്‍ത്ത പേരും വിവാഹ തീയതിയും; കസവ് സാരി തേടി ഗൗരി കൃഷ്ണൻ !
കല്യാണസാരിയില്‍ തുന്നിച്ചേര്‍ത്ത പേരും വിവാഹ തീയതിയും; കസവ് സാരി തേടി ഗൗരി കൃഷ്ണൻ !
പൗര്‍ണ്ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഗൗരി.പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിയുടെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് ഇപ്പോൾ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.
പൗര്‍ണ്ണിത്തിങ്കള്‍ പരമ്പരയിലൂടെ ഗൗരിയുടെ ജീവിതവും മാറിമറിഞ്ഞിരിക്കുകയാണ്. സീരിയൽ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ, വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് ഗൗരി.
ഏറെ നാളുകൾക്ക് ശേഷമാണ് ഗൗരി വീഡിയോ പങ്കുവച്ച് എത്തിയത്. കല്യാണ സാരി വാങ്ങിക്കാനായി പോയതിന്റെ വിശേഷങ്ങളായിരുന്നു ഗൗരി ആരാധകരോട് പറഞ്ഞത് . കോട്ടയത്തുള്ള കടകളിലെല്ലാം കയറിക്കഴിഞ്ഞാണ് ആലപ്പുഴയിലേക്ക് ഗൗരി എത്തിയത്. എനിക്ക് കസവ് ബോര്‍ഡറുള്ള സാരി വേണമെന്നാണ്. കസവിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ട്രഡീഷണല്‍ ലുക്കാണ് എനിക്കിഷ്ടമെന്നും ഗൗരി വ്യക്തമാക്കിയിരുന്നു.
കല്യാണത്തിനുള്ള സാരി നേരത്തെ വാങ്ങിച്ചിരുന്നു. താലികെട്ടിന്റെ സമയത്തും വരന്റെ വീട്ടിലേക്ക് പോവുമ്പോള്‍ ഉടുക്കാനുള്ള സാരിയുമായിരുന്നു ഗൗരി വാങ്ങിച്ചത്. ഡ്രസുകളെക്കുറിച്ചുള്ള വീഡിയോകളൊക്കെ കാണാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഈ കടയെക്കുറിച്ച് മനസിലാക്കിയത്. അങ്ങനെയാണ് ഇങ്ങോട്ടേക്ക് വന്നതെന്നും ഗൗരി വ്യക്തമാക്കിയിരുന്നു. നിരവധി പേരായിരുന്നു ഗൗരിക്ക് അഡ്വാന്‍സ്ഡായി വിവാഹ മംഗളാശംസകള്‍ നേര്‍ന്നിട്ടുള്ളത്.
നവംബര്‍ 24നാണ് ഗൗരിയുടെ വിവാഹം. ഫെബ്രുവരിയിലായിരുന്നു ഗൗരിയുടെയും മനോജിന്റെയും എന്‍ഗേജ്‌മെന്റ്. കല്യാണസാരിയില്‍ വരന്റെയും വധുവിന്റെയും പേരും കല്യാണത്തീയതിയും തുന്നിച്ചേര്‍ത്തതിന്റെ വീഡിയോയും ഗൗരി പങ്കുവെച്ചിരുന്നു. ജീവിതത്തിലെ പുതിയ തുടക്കമെന്ന ക്യാപ്ഷനോടെയായാണ് താരം വിവാഹത്തീയതി പരസ്യമാക്കിയത്.
കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഗൗരി സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. പൊതുവെ സ്വര്‍ണ്ണാഭരണങ്ങളോട് താല്‍പര്യമില്ലാത്തയാളാണ് താനെന്ന് നേരത്തെ ഗൗരി പറഞ്ഞിരുന്നു. ഭക്ഷണകാര്യമാണെങ്കില്‍ ഞാന്‍ അടിപൊളിയാക്കിയേനെ. കല്യാണ നിശ്ചയിച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണം മേടിക്കാന്‍ പോയതിന്റെ വിശേഷങ്ങള്‍ ഗൗരി പങ്കുവെച്ചത്.
about gouri krishnan