Connect with us

അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി; പ്രതികരണവുമായി‌ നടി ജീജ

Malayalam

അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി; പ്രതികരണവുമായി‌ നടി ജീജ

അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി; പ്രതികരണവുമായി‌ നടി ജീജ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. ഇരുവരുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, അവരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നുള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ഉന്നയിച്ചിരിക്കുന്നത്.

താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ആദിത്യനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമ്പിളി- ആദിത്യന്‍ വിഷയത്തില്‍ നടി ജീജ പ്രതികരിച്ചിരിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഫേസ്ബുക്ക് കമന്റിലൂടെ ജീജ പ്രതികരിച്ചെന്നു കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ഒരു ചിത്രത്തിന് ‘ചേച്ചി പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ’ എന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് ‘അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി എന്നാണ്’ ജീജ നല്‍കിയിരിക്കുന്ന മറുപടി.

“സ്‌നേഹതൂവല്‍ എന്ന സീരിയയിലില്‍ ഇരുവരുടെയും അമ്മ ഞാനായിരുന്നു. അതിനിടയ്ക്ക് നിങ്ങള്‍ രണ്ടു പേരുടെയും മാനസിക ഐക്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു. പക്ഷെ ഇതിനിടയില്‍ നിങ്ങള്‍ രണ്ടു പേരും വേറെ രണ്ട് പേരെ വിവാഹം കഴിച്ചു.ഇപ്പോള്‍ ലോവലിനെ അമ്ബിളി വേണ്ടാന്ന് വച്ചപ്പോഴും ആദിത്യന്‍ അമ്ബിളിയെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്.

ഇനി ഭാവിയില്‍ സിനിമാ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമത് വിവാഹം നിങ്ങള്‍ കഴിക്കരുത്.

ജീവിതത്തില്‍ തീര്‍ച്ചയായും അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായ ഘടകമാണ്”.- എന്നായിരുന്നു ജീജ അന്ന് പറഞ്ഞത്. അമ്പിളി-ആദിത്യന്‍ ബന്ധത്തില്‍ വിള്ളലുകളുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ജീജയുടെ ഈ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.

More in Malayalam

Trending

Recent

To Top