Malayalam
ഒരു സേഫ്റ്റി പിന് ഉപയോഗിച്ച് സാരിയുടുക്കാന്‍ പഠിച്ചിരിക്കുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര് അനില്‍
ഒരു സേഫ്റ്റി പിന് ഉപയോഗിച്ച് സാരിയുടുക്കാന്‍ പഠിച്ചിരിക്കുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര് അനില്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തര് അനില്‍. വളരെ കുറച്ച് കാലം കൊണ്ടുതന്നെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് എസ്തറിനെ സ്വീകരിച്ചത്. ദൃശ്യം 2വിലും ഗംഭീരപ്രകടനമാണ് നടത്തിയത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ഒരു സേഫ്റ്റി പിന് ഉപയോഗിച്ച് സാരിയുടുക്കാന്‍ പഠിച്ചിരിക്കുന്നു എന്ന് പറയുകയാണ് എസ്തര്. സാരി ചിത്രം പങ്കുവെച്ച് താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. കറുത്ത സാരിയിലാണ് താരം എത്തിയിരിക്കുന്നത്.
ഒരു സേഫ്റ്റി പിന്നുകൊണ്ട് സാരിയുടുക്കാന്‍ പഠിച്ചു, നേട്ടം എന്ന ഹാഷ്ടാഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും സാരിയിലുള്ള നിരവധി ചിത്രങ്ങളാണ് എസ്തര് പങ്കുവെച്ചിരിക്കുന്നത്
ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് അഭിനയിച്ചു. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു.
