Connect with us

പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാറി പോയ ആളാണ് ഞാന്‍! ഇപ്പോള്‍ ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല

Malayalam

തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത യുവ നടിയാണ് കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷിബില ഫറ. അഭിപ്രായത്തിന്റെ പേരില്‍ ആളുകള്‍ തന്നെ വിലയിരുത്തും എന്ന് ഭയക്കുന്നില്ലെന്ന് ഷിബില പറയുന്നു.

എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഒരിക്കലും ജോലിയെ ബാധിക്കുന്നതല്ല. ഞാന്‍ ശക്തമായി വിശ്വസിക്കുന്ന വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ പറയാറുള്ളത്.

പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാറി പോയ ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. അത് ശബരിമല വിഷയത്തിന്റെ കാര്യത്തില്‍ ആയാലും, ലൗ ജിഹാദിന്റെ കാര്യത്തില്‍ ആയാലും.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുണ്ട്.. പ്രതികരിക്കാനുണ്ട്.. അതിനിടയിലാണ് ദൈവത്തെ പ്രതിരോധിച്ചു കൊണ്ടുള്ള ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ ഊര്‍ജ്ജം കളയുന്നത്. എന്റെ ഭര്‍ത്താവ് വിജിത് ഹിന്ദു ആണ്. മത ചിന്തകളില്‍ അദ്ദേഹവും ഇപ്പോള്‍ വളരെ ലിബറല്‍ ആണ്- ഷിബില പറഞ്ഞു

More in Malayalam

Trending

Recent

To Top