Malayalam
‘ആദിത്യന് അമ്പിളിയെ കൈവെടിഞ്ഞു’; ?സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ആദിത്യന്
‘ആദിത്യന് അമ്പിളിയെ കൈവെടിഞ്ഞു’; ?സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ആദിത്യന്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ആദിത്യനും അമ്പിളി ദേവിയും. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റിനു പിന്നാലെ ഇരുവരും വേര്‍പിരിയുന്നു എന്നു തുടങ്ങി നിരവധി അഭ്യൂഹങ്ങളാണ് പരന്നത്. എന്നാല്‍ ഇപ്പോഴിതാ മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യന്.
‘ഇതിനൊന്നും മറുപടിയില്ല. അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്. കൂടുതല്‍ എന്തു പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ടുമുതലേ പഴി കേള്‍ക്കുന്ന വ്യക്തിയായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല.
എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല.കുറേക്കാലമായി നൂറുകൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ചുകാലമേ അയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ട്.
ജോലിചെയ്തിട്ട് കടങ്ങള്‍ വീട്ടണം, എന്തെങ്കിലും സേവ് ചെയ്യണമെന്നൊക്കെയാണ് ലക്ഷ്യം’എന്നും അദ്ദേഹം പറഞ്ഞു.
മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ ‘കഥയായിതിന്നും സൂര്യന് സ്വര്‍ണത്താമരയെ കൈവെടിഞ്ഞു.അറിയാതെ, ആരുമറിയാതെ ചിരിതൂകും താരകളറിയാതെ, അമ്പിളിയറിയാതെ, ഇളംതെന്നലറിയാതെ’ എന്ന വരികള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു വീഡിയോയ്ക്ക് ജീവിതം എന്ന അടിക്കുറിപ്പുമാണ് താരം നല്‍കിയത്.
ഇതിനു പിന്നാലെ ആദിത്യന് അമ്പിളിയെ കൈവെടിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. സൂര്യന് എന്നാല്‍ ആദിത്യന്, താമര എന്നാല്‍ അമ്പിളി, എന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയ ആ വരികളെ വളച്ചൊടിച്ചത്.
