കോവിഡിനിടെ കുംഭമേള നടത്തിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി പ്രശസ്ത ഗായകന് സോനു നിഗം.
കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ചതിനിടെ ഹരിദ്വാറില്‍ ലക്ഷക്കണക്കിനു പേര് ഒത്തു ചേര്‍ന്ന കുംഭമേളയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരുന്നത്. സിനിമാ സാംസ്കാരിക പ്രവര്‍ത്തകരടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.
‘ഇപ്പോള്‍ എനിക്കു മറ്റൊന്നിനെയും കുറിച്ചു സംസാരിക്കാനില്ല. ഞാന്‍ ഒരു ഹിന്ദുവായാണ് ജനിച്ചത്. ഇപ്പോള്‍ ജീവിക്കുന്നതും ഹിന്ദുവായി തന്നെ. കുംഭമേള വിശ്വാസത്തിന്റെ ഭാഗമാണെന്നറിയാം.
പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു കാരണവശാലും കുംഭമേള നടക്കാന്‍ പാടില്ലായിരുന്നു.
അത് പ്രതീകാത്മകമാക്കിയിരിക്കുന്നു. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവന് സംരക്ഷിക്കുക എന്നതു മാത്രമാണ് പരമപ്രധാനം. അതിലുപരിയായി ഇപ്പോള്‍ മറ്റൊരു ആവശ്യവും ഇല്ല’ എന്നും സോനു പറഞ്ഞു.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...