Malayalam
ഗോവയിലെ അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ; ‘2020 വന്നിടിച്ചപ്പോള്‍’ എന്ന് ഇന്ദ്രജിത്ത്
ഗോവയിലെ അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ; ‘2020 വന്നിടിച്ചപ്പോള്‍’ എന്ന് ഇന്ദ്രജിത്ത്
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയെന്ന രീതിയിലും ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലുമെല്ലാം ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ പങ്ക് വെയ്ക്കാറുള്ള എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അവധിക്കാലം ഗോവയില്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റൈലിലുമെല്ലാം തന്റേതായൊരു സ്‌റ്റെല്‍ കൊണ്ടുവരുന്ന പൂര്‍ണിമയുടെ ചിത്രങ്ങള്‍ക്കായി ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ കൗതുകത്തോടെ കാത്തിരിക്കാറുണ്ട്. കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും അടുത്തിടെ പൂര്‍ണിമ നേടിയിരുന്നു. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയ്ക്കും പൂര്‍ണിമ രൂപം നല്‍കിയിരുന്നു.
