വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് രജിഷ വിജയന്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഖൊ ഖൊ’യ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സംഗീത സംവിധായകര്‍ക്ക് പാട്ടു പാടി അയച്ചു കൊടുക്കുന്ന പരിപാടി താന്‍ നിര്‍ത്തിയെന്ന് പറയുകയാണ് രജിഷ.
ഷാന്‍ റഹ്മാന് ഒരിക്കല്‍ തമാശയ്ക്ക് പാട്ടുപാടി അയച്ചിട്ടുണ്ട്. ജൂണില്‍ ഒരു പാട്ട് പാടിക്കാമോ എന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന് ഇഫ്തിയുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നില്ല.
കൈലാസ് മേനോനോടും പാട്ട് ചോദിച്ചിരുന്നു. ഗോപി സുന്ദറിന് പാടി കേള്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും മോശമായി ഒരു പാട്ട് പാടേണ്ട സന്ദര്‍ഭം വന്നാല്‍ എന്നെ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത് എന്ന് രജിഷ പറയുന്നു.
ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് ഖൊ ഖൊ തിയേറ്ററുകളില്‍ എത്തിയത്. സ്പോര്‍ട്സ് താരമായും സ്കൂള്‍ അധ്യാപികയായുമാണ് ചിത്രത്തില്‍ രജിഷ വേഷമിട്ടത്. രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...