Connect with us

‘അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്’; തുറന്ന് പറഞ്ഞ് ദീപ്തി സതി

Malayalam

‘അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്’; തുറന്ന് പറഞ്ഞ് ദീപ്തി സതി

‘അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്’; തുറന്ന് പറഞ്ഞ് ദീപ്തി സതി

നീന യിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് ദീപ്തി സതി. മറാഠി ചിത്രത്തിന് വേണ്ടി ആദ്യമായിട്ടായിരുന്നു ദീപ്തി ബിക്കിനിയണിഞ്ഞത്. ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്തിന് പിന്നാലെ ഇത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇപ്പോൾ ഇതാ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ അതിനെക്കുറിച്ച് തുറന്ന് പറയുകയാണ് ദീപ്തി.

‘ലക്കിയിലാണ് ആദ്യമായി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളില്‍ കുളിക്കുന്ന രംഗത്തില്‍ അതല്ലാതെ ചുരിദാര്‍ ധരിക്കാന്‍ കഴിയില്ലല്ലോ. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങള്‍ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നുമൊക്കെയുള്ള ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നു. ചിത്രം റിലീസ് ആയപ്പോള്‍ പോസിറ്റീവായ മറുപടികളാണ് ലഭിച്ചത്. എന്നാലും ചിലര്‍ക്ക് പിടിച്ചില്ല. അതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ മിസ്സ് ഇന്ത്യ മത്സരാര്‍ഥിയായിരുന്നു. അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദീപ്തി പറഞ്ഞു.

2016ല്‍ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തിലും മലയാളത്തിൽ പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Deepti Sati

More in Malayalam

Trending

Recent

To Top