‘മനസ്സ് തുറന്നൊന്നു ചിരിക്കാന്‍ കഴിയുന്ന ഏതൊരു പെണ്‍കുട്ടിക്കു പിന്നിലും മകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരച്ഛനുണ്ടാകും’; അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അര്ജുന് രവീന്ദ്രന് ദുര്‍ഗയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.
വിവാഹ ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ദുര്‍ഗയുടെ പുതിയ ചിത്രമാണ് ചര്‍ച്ചയാകുന്നത്.
അച്ഛന് ഒപ്പമുള്ള ചിത്രമാണ് ദുര്‍ഗ പങ്കുവെച്ചിരിക്കുന്നത്. മനസ്സ് തുറന്നൊന്നു ചിരിക്കാന്‍ കഴിയുന്ന ഏതൊരു പെണ്‍കുട്ടിക്കു പിന്നിലും മകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരച്ഛനുണ്ടാകും. എന്നും ഈ അച്ഛന്റെ കിങ്ങിണി കുട്ടി ഒരുപാട് സ്നേഹം എന്നാണ് ദുര്‍ഗ കൃഷ്ണ ചിത്രത്തിനൊപ്പം കുറിച്ച വാക്കുകള്‍.
ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ദുര്‍ഗയും അച്ഛനും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. നേരത്തെ താന്‍ പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം നടക്കുമെന്നും ദുര്‍ഗ തന്നെ തുറന്ന് പറഞ്ഞിരുന്നു.
കാമുകന് ആരാണെന്ന ചോദ്യത്തിന് അര്ജുന് രവീന്ദ്രന്റെ ചിത്രം ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ദുര്‍ഗ പറഞ്ഞിരുന്നു.