News
കിംഗ് ഖാന്റെ പത്താനില്‍ ഭീമമായ തുക ഓഫര്‍ ചെയ്തിട്ടും നിരസിച്ച് സല്മാന് ഖാന്!, കാരണം കേട്ട് കണ്ണു തള്ളി ആരാധകര്‍
കിംഗ് ഖാന്റെ പത്താനില്‍ ഭീമമായ തുക ഓഫര്‍ ചെയ്തിട്ടും നിരസിച്ച് സല്മാന് ഖാന്!, കാരണം കേട്ട് കണ്ണു തള്ളി ആരാധകര്‍
രണ്ട് വര്‍ഷത്തിലധികമായി സിനിമകള്‍ ചെയ്യാതെ കഴിയുന്ന കിംഗ് ഖാന്, ഷാരൂഖ് ഖാന്റെ വെള്ളിത്തിരയിലേക്കുള്ള വമ്പന്‍ തിരിച്ചുവരവിന് കളമൊരുക്കുന്ന ചിത്രമാണ് ‘പത്താന്’. ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാര്’ സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ആനന്ദാണ് പത്താന് ഒരുക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിന് വേണ്ടി പത്ത് ദിവസമാണ് സല്മാന് അനുവദിച്ചിരിക്കുന്നത്. പത്താന് ചെയ്യാന്‍ സമ്മതം മൂളിയതോടെ നിര്‍മാതാവ് ആദിത്യ ചോപ്ര, പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാനായി സല്‍മാനെ സമീപിച്ചെങ്കിലും പണം സ്വീകരിക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല.
ഭീമമായ തുക ഓഫര്‍ ചെയ്തിട്ടും അത് നിരസിച്ച സല്മാന് കാരണമായി പറഞ്ഞത് ‘ഷാരൂഖ് ഖാന് തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യും’ എന്നാണ്. കൂടാതെ, തനിക്ക് നല്‍കേണ്ട തുക രണ്ടായി പിരിച്ച് പത്താന്റെയും ടൈഗര്‍ എന്ന സിനിമയുടെയും ബജറ്റിനൊപ്പം ചേര്‍ക്കാനും താരം പറഞ്ഞതായി ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം ആദിത്യ ചോപ്ര ഷാരൂഖിനോട് വിശദീകരിച്ചിരുന്നു. അതിന് അദ്ദേഹം നല്കിയ ‘ഭായ് എന്നും ഭായ് തന്നെ’ എന്ന മറുപടിയും ഇപ്പോള്‍ രണ്ട് സൂപ്പര്‍താരങ്ങളുടെയും ഫാന്‍സ് ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് -19 കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് പത്താന്റെയും ടൈഗറിന്റെയും ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
