തമിഴ് ഹാസ്യ താരം വിവേക് ഇന്ന് പുലര്‍ച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ പ്രാര്‍ത്ഥനയോടെയാണ് ആരാധകരും സഹതാരങ്ങളും വിവേകിന്റെ തിരിച്ചു വരവിന് കാത്തിരുന്നത്.
തമിഴിലെയും മലയാളത്തിലെയും നിരവധി താരങ്ങള്‍ വിവേകിന്റെ മരണത്തില്‍ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി. പലരും വിതുമ്പലോടെയും നിറകണ്ണുകളോടെയുമാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. ഇപ്പോഴിതാ തന്റെ സഹതാരത്തിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുകയാണ് തമിഴ് ഹാസ്യതാരം വടിവേലു.
‘നടന് വിവേക് മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞു. ഞാനും അദ്ദേഹവും ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ചു ജോലിനോക്കിയവരാണ്. അവനെ കുറിച്ച് പറയുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നു. നല്ലവനാണ് അവന്. ഇനിയും ജീവിക്കേണ്ടവനായിരുന്നു.
അയാളെ പോലെ കാര്യങ്ങളെ തുറന്ന് സംസാരിക്കുന്ന ഒരാള്‍ വേറെയില്ല. ഓരോ വിഷയത്തെ കുറിച്ചും അവന് പറയുന്നത് നമ്മുടെ മനസില്‍ പതിയും. നല്ല എളിമയോടെ നമ്മോട് സംസാരിക്കും.’
അവന്റെ കോടിക്കണക്കിന് ആരാധകരില്‍ ഒരാളാണ് ഞാനും. വിവേക് ഇങ്ങനെ മരിച്ചത് വളരെ കഷ്ടമായി. ദുഃഖം താങ്ങാനാവുന്നില്ല, എന്ത് പറയണമെന്നറിയില്ല’ വടിവേലു പറഞ്ഞു. ആരാധകരെല്ലാം ധൈര്യമായിരിക്കണമെന്നും വിവേക് എവിടെയും പോയിട്ടില്ല, നമ്മുടെ മനസില്‍ തന്നെയുണ്ട് എന്നും വടിവേലു പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...