Connect with us

സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു; വേഗം രോഗം ഭേദമായി തിരിച്ചെത്തട്ടെയെന്ന് ആരാധകര്‍

News

സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു; വേഗം രോഗം ഭേദമായി തിരിച്ചെത്തട്ടെയെന്ന് ആരാധകര്‍

സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു; വേഗം രോഗം ഭേദമായി തിരിച്ചെത്തട്ടെയെന്ന് ആരാധകര്‍

ബോളിവുഡ് താരം സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണ്. താരം ട്വീറ്റിലൂടെയാ്ണ് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.

‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് അറിയിക്കാനാണ് ഈ ട്വീറ്റ്. ഇന്ന് രാവിലെയാണ് ടെസ്റ്റ് റിസള്‍ട്ട് വന്നത്. മറ്റുള്ളവരുടെ സുരക്ഷയെ മാനിച്ച് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യപരമായി വേണ്ടതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.

പക്ഷെ ആരും തന്നെ വിഷമിക്കേണ്ടതില്ല. ഈ സമയം എനിക്ക് നിങ്ങളുടെ പ്രശ്നങ്ങള്‍ അകറ്റാനായി പ്രവൃത്തിക്കാനാവും. എന്ത് പ്രശ്നമുണ്ടെങ്കിലും എന്നെ വിളിക്കാമെന്ന കാര്യം മറക്കേണ്ട’

നിരവധി പേരാണ് രോഗം വേഗം ഭേദമാകാന്‍ കഴിയട്ടെ എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഗെറ്റ് വെല്‍ സൂണ്‍ സര്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.

Continue Reading
You may also like...

More in News

Trending

Recent

To Top