Malayalam
തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെടുന്നു; ആരും ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് ബാദുഷ
തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെടുന്നു; ആരും ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് ബാദുഷ
മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നതായി വിവരം.
പലരോടും ഈ വ്യാജ അക്കൗണ്ടിലൂടെ പണം ആവശ്യപ്പെടുകും ചെയ്യുന്നുണ്ട്. ഇത്തരക്കാരുടെ കെണിയില്‍ പെടരുതെന്ന് ബാദുഷ മു്‌നനറിയിപ്പ് നല്‍കി. ഫേസ്ബുക്കില്‍ ബാദുഷയുടെ സുഹൃത്തായ അശ്വന്ത് ശേഖറാണ് ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
‘ബാദുക്ക നിങ്ങളോടു പണം കടം ചോദിക്കും പക്ഷേ കൊടുക്കരുത് എന്നോട് ഒരു 15000 ചോദിച്ചു. ഞാന്‍ കൊടുത്തിട്ടില്ല മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ ബാദുഷയായ ബാദുഷ എം എം ബാദുക്കയുടെ പേരും വെച്ചു ഫേക്ക് ഐഡി ഉണ്ടാക്കി പൈസ ചോദിക്കുന്ന ഒരു പോങ്ങന്‍ ഫേസ്ബുക്കില്‍ കിടന്നു കറങ്ങുന്നുണ്ട്.
ആശാന്‍ കുറെ പേരോട് ഇതേ രീതിയില്‍ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. വാരി കോരി കൊടുക്കാതിരിക്കുക, ജാഗ്രത എന്നാലും എന്നോട് പൈസ ചോദിക്കാന്‍ മാത്രം ദാരിദ്ര്യം പിടിച്ചവന്‍ ആരാടാ? എന്നായിരുന്നു അശ്വന്തിന്റെ പോസ്റ്റ്.
എന്നാല്‍ ഇതിന് പ്രതികരണവുമായി ബാദുഷ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന് പലരോടും പണം ആവശ്യപ്പെടുന്നതായി അറിഞ്ഞു. എന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം കണ്ടെത്തിയത്. അതിനാല്‍ ആരും ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ബാദുഷ നിലവില്‍ ബിബിന്‍ ജോര്‍ജ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നേപ്പാളിലാണ്. ചിത്രത്തില്‍ ധര്‍മ്മജന്‍, ജോണി ആന്റണി എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്
