കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തില് പൊതുപരിപാടികള് നടത്തുന്നതിനെതിരെ നടന് ഹരീഷ് പേരടി രംഗത്ത്.
സമകാലിക വിഷയങ്ങളില് തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള താരം ഇപ്പോഴിതാ പൊതുപരിപാടികളെ കുറിച്ച് പറയുകയാണ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം തുറന്ന് പറഞ്ഞത്.
കുംഭമേളയും തൃശ്ശൂര് പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്ന്…. കൊറോണ…എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള് …അത്രയേയുള്ളു…സൂക്ഷിച്ചാല് നിങ്ങള്ക്ക് നല്ലത് ..എന്ന് വീണ്ടും കൊറോണ… എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.
അതേസമയം കുംഭമേള ഉള്പ്പടെയുള്ള പൊതുപരിപാടികള്ക്ക് എതിരെ പാര്വതി തിരുവോത്ത്, രാം ഗോപാല് വര്മ്മ ഉള്പ്പടെയുള്ളവര് രംഗത്തെത്തിയിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...