Malayalam
ശരീരം മോഹിച്ച് നിരവധി പേര് വിളിച്ചിരുന്നു! വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ നായിക
ശരീരം മോഹിച്ച് നിരവധി പേര് വിളിച്ചിരുന്നു! വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ നായിക
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞ് നിന്നിരുന്ന നടിയാണ് കിരണ്‍ റാത്തോഡ്. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് താരം. താണ്ഡവം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റം. തനിക്ക് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്.
എന്നാല്‍ ചിലര്‍ അതിന്റെ പേരില്‍ കഥാപാത്രത്തിന് യോജിക്കാത്ത തരത്തില്‍ ഗ്ലാമറസാകാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും തുറന്ന് പറയുകയാണ് കിരണ്‍. പലരും ശരീരം മോഹിച്ചാണ് വിളിച്ചതെന്നും, ഈ ഒരു കാരണം കൊണ്ട് പല സിനിമകളിലെയും അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി എത്താനുള്ള ഒരുക്കത്തിലാണ് താരം. തമിഴ് ചിത്രമായ സെര്‍വര്‍ സുന്ദരത്തിലൂടെയാണ് കിരണിന്റെ മടങ്ങി വരവ്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയില്‍ എത്തിയ താരം കൂടുതലും കൈകാര്യം ചെയ്തിരുന്നത് ഗ്ലാമറസ് വേഷങ്ങളായിരുന്നു.
ബാബുരാജ് ഒരുക്കിയ മനുഷ്യ മൃഗം എന്ന ചിത്രത്തിലും വളരെ ശ്രദ്ധേയമായ വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. മമ്മൂട്ടി നായകനായ ഡബിള്‍സില്‍ ഐറ്റം സോഗുമായി ആയിരുന്നു താരത്തിന്റെ വരവ്.
ജയ്പൂരില്‍ ആണ് കിരണിന്റെ ജനനം. ബോളിവുഡ് താരം രവീണ ടണ്ടന്റെ ബന്ധുവാണ്. ഹിന്ദി സിനിമകളിലൂടെയാണ് കിരണ്‍ അഭിനയ ജീവിതം ആരംഭിച്ചത്. 1996ല്‍ റിലീസായ ബാല്‍ ബ്രഹ്മചാരിയായിരുന്നു ആദ്യ ചിത്രം. 2001ല്‍ റിലീസായ ഹൃത്വിക് റോഷന് ചിത്രം യാദേനിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളില്‍ മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം കിരണ്‍ അഭിനയിച്ചിട്ടുണ്ട്. ജെമിനി , വില്ലന്‍ ,പരശുറാം , അന്പേ ശിവം തുടങ്ങിയ ചിത്രങ്ങളാണ് കിരണിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
കിരണ്‍ മലയാളത്തില്‍ എത്തിയ ചിത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ബാബുരാജ് ഒരുക്കിയ മനുഷ്യ മൃഗം എന്ന ചിത്രത്തില്‍ കിരണിന് ഒരു നാടന്‍ കഥാപാത്രമായിരുന്നു. മമ്മൂട്ടി നായകനായ ഡബിള്‍സില്‍ ഒരു ഐറ്റം നമ്പറിലും നടി പ്രത്യക്ഷപ്പെട്ടു. മോഡലിംഗ് രംഗത്ത് നിന്നുമാണ് കിരണ്‍ സിനിമയില്‍ എത്തുന്നത്. 2016ല്‍ റിലീസായ ഇളമൈ ഊഞ്ചല്‍ എന്ന ചിത്രത്തിലാണ് കിരണ്‍ ഒടുവില്‍ അഭിനയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തിരുമലൈ എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം ചെയ്ത ഡാന്‍സിന് വീണ്ടും നൃത്തചുവടുകളുമായി താരം എത്തിയിരുന്നു. നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയത്.
‘എന്തന് ഉയിര് തോഴി’ എന്ന ഗാനരംഗത്തില്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട കിരണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ ആ ബിക്കിനി രംഗത്തെ പറ്റി കിരണ്‍ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.’ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്. ടൂ പീസ് ധരിക്കാനായി എന്നെ ബോധ്യപ്പെടുത്താന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി വന്നു.
ഇത് ധരിക്കുമ്പോഴും എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ധരിക്കുന്നത് വിഷയമല്ലായിരുന്നു. പക്ഷെ അന്നത്തെ എന്റെ ശരീരഭാരം എന്നെ വല്ലാതെ അലട്ടി. പക്ഷെ ആ ഗാനവും സിനിമയും ഹിറ്റായി. അത്തരം ഷോട്ടുകളിലൂടെ ആരാധകരെ നിരാശരാക്കി എന്നറിയാം. കുറേക്കൂടി പെര്‍ഫെക്റ്റ് ആയ സമ്മര്‍ ബോഡിയില്‍ ഞാന്‍ ഇതൊരിക്കല്‍ കൂടി ചെയ്യുന്നതായിരിക്കും, എന്നും കിരണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.
