Connect with us

വിവേകിന്റെ ജീവനെടുത്തത്? മരണ കാരണം അതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ സംഘം… ചങ്ക് തകർന്ന് ആരാധകർ

Malayalam

വിവേകിന്റെ ജീവനെടുത്തത്? മരണ കാരണം അതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ സംഘം… ചങ്ക് തകർന്ന് ആരാധകർ

വിവേകിന്റെ ജീവനെടുത്തത്? മരണ കാരണം അതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ സംഘം… ചങ്ക് തകർന്ന് ആരാധകർ

ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. തെന്നിന്ത്യൻ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച വിവേകിന്റെ മരണവാർത്ത ഞെട്ടലോടെയായിരുന്നു സഹപ്രവർത്തകരും, ആരാധകരും കേട്ടത്.

അപ്രതീക്ഷിത വിടവാങ്ങളിൽ വിറങ്ങലിക്കുകയാണ് തമിഴ് സിനിമാലോകം. പ്രിയതാരത്തെ ഒരുനോക്കു കാണുവാൻ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചു കൂടുന്നത്.

ഹൃദയാഘാതെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം ആശുപത്രി പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റനിലും വിവേകിന്റെ നില ഗുരുതരമായി തുടരുന്നതായി അറിയിച്ചിരുന്നു. അക്യൂട്ട് കൊറോണറി സിന്‍ഡ്രോ’മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്.

ഇപ്പോൾ ഇതാ വിവേകിന്റെ മരണത്തിൽ വിശദീകരണവുമായി മെഡിക്കൽ സംഘം എത്തിയിരിക്കുന്നു. കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണ് തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന റിപ്പോർട്ട് തള്ളി മെഡിക്കൽ സംഘം. വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു.

ഹൃദ്രോഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ഒന്നല്ലെന്നും വിവേക് കോവിഡ് നെഗറ്റീവ് ആയിരുന്നെന്നും താരത്തെ ചികിൽസിച്ച വടപളനിയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട്സ് ഫോർ മെഡിക്കൽ സയൻസിലെ ഡോക്ടർമാർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് വിവേകിനെ അബോധാവസ്ഥയിൽ അവരുടെ കുടുംബാംഗങ്ങൾ ആശുപത്രിയിലേയ്ക്കു കൊണ്ടുവരുന്നത്. ആശുപത്രിയിൽ എത്തിച്ച ഉടനെ എമർജെൻസി ടീമും കാർഡിയോളജി ടീമും ചേർന്ന് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരുന്നിന് പരിശ്രമിക്കുകയായിരുന്നു. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ആണ് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നെന്ന് മെഡിക്കൽ സംഘം പത്രസമ്മേളനത്തിൽ പറഞ്ഞു.

വിവേകിന്റേത് അക്യൂട്ട് കൊറോണറി സിൻഡ്രോം ആയിരുന്നെന്ന് ഡോക്ടർമാർ പറയുന്ന. ഇത് ഹൃദയസംബന്ധിയായ പ്രശ്നമാണ്. ഈ രോഗാവസ്ഥയും കോവിഡും തമ്മിൽ ബന്ധമില്ല. പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നെന്ന് സ്ഥിരീകരിച്ചിരുന്നു. ഇടത് കൊറോണറി ആര്‍ട്ടറിയിലെ ബ്ലോക്ക് മാറ്റിയതിനു ശേഷം ഹൃദയമിടിപ്പിൽ പുരോഗതി കണ്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

വീട്ടിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

കടുത്ത ഹൃദയാഘാതമായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ശരീരത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞിരുന്നു. അദ്ദേഹത്തിന് ഹൃദയത്തിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നു. അതുമൂലം വെൻട്രികുലർ ഫിബുലേഷൻ അവസ്ഥയിലായിരുന്നു അദ്ദേഹം. ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ ഒന്നു രണ്ടു ദിവസങ്ങളിൽ ഉണ്ടാകുന്നതല്ലെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടി.

ഒരാഴ്ച മുൻപാണ് വിവേക് കോവിഡ് വാക്സീൻ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു അത്. താൻ കോവിഡ് വാക്സീൻ സ്വീകരിക്കുന്നത് സമൂഹത്തിന് മാതൃകയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും താരത്തെ ചികിൽസിച്ച ഡോക്ടർ പങ്കുവച്ചു. താരത്തിന് നേരിട്ട അപ്രതീക്ഷിത സംഭവത്തിൽ മറ്റുള്ളവരെപ്പോലെ താനും ദുഃഖിതനാണെന്നും ഡോക്ടർ പറഞ്ഞു. സർക്കാർ നൽകിയിരിക്കുന്ന പ്രോട്ടോകോൾ അനുസരിച്ച് ഹൃദയസംബന്ധിയായ രോഗമുള്ളവരും ക്യാൻസർ, കിഡ്നി രോഗികളും നിർബന്ധമായും വാക്സീൻ സ്വീകരിക്കണമെന്നാണെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടി.

പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ഭയം നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവേക് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

‘സർക്കാർ ആശുപത്രികൾ ബഹുഭൂരിപക്ഷം പാവപ്പെട്ടവർക്കും ആരോഗ്യ സേവനങ്ങൾ നൽകുന്നു. വാക്സിനേഷനെക്കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും പലർക്കും സംശയമുണ്ട്. നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എല്ലാ കിംവദന്തികളും അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വാക്സിനേഷൻ എടുക്കുന്നതിൽ അപകടമില്ലെന്ന് ആളുകളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

നേരെമറിച്ച്, അത് നമ്മെ സംരക്ഷിക്കും. ഈ വാക്സിനേഷൻ കോവിഡ് -19 ബാധിക്കുന്നതിൽ നിന്ന് നമ്മെ പൂർണ്ണമായും തടയും എന്നല്ല, വാക്സിനേഷനുശേഷം, രോഗം ബാധിച്ചാലും മരണം ഉണ്ടാകില്ല. അതിനാൽ വാക്സിനേഷനുശേഷവും നാം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം,” കോവിഡ് -19 വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞത്

1987ല്‍ കെ. ബാലചന്ദറിന്റെ മനതില്‍ ഒരുത്തി വേണ്ടും എന്ന ചിത്രത്തിത്തിലൂടെയാണ് വിവേകാനന്ദന്‍ എന്ന വിവേക് അഭിനയ ലോകത്തിലേയ്ക്ക് കാലുവെയ്ക്കുന്നത്. തുടര്‍ന്ന് ഖുഷി, മിന്നലേ, റണ്‍, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ഏറെ ശ്രദ്ധേയനാക്കിയത്. മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ താരം കൂടിയാണ് വിവേക്.

1990 കളില്‍ തുടര്‍ച്ചയായി വന്‍ഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തമിഴ് സിനിമ പരിചയിച്ച രീതികളില്‍നിന്നു വ്യത്യസ്തമായിരുന്നു വിവേകിന്റെ തമാശകള്‍. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന പല മോശം പ്രവണതകളെയും വിമര്‍ശിച്ച ഹാസ്യരംഗങ്ങള്‍ തമിഴ്‌നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു.

പിന്നീട് വര്‍ഷങ്ങളോളം സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അന്‍പതിേലറെ സിനിമകള്‍ ചെയ്ത വര്‍ഷങ്ങളുമുണ്ടായി. സൗന്ദര്യത്തിനൊപ്പം ഹാസ്യം കൈകാര്യം ചെയ്യാനുള്ള മിടുക്കും വിവേകിനെ തെന്നിന്ത്യയുടെ പ്രിയങ്കരനാക്കി.

More in Malayalam

Trending

Recent

To Top