Malayalam
ആരോടും പറയാതെ അന്ന് ബൈ പറഞ്ഞ് പോയത് ഇങ്ങോട്ടേയ്ക്ക് ആണ്, ആരാധകരോട് റിമി ടോമി
ആരോടും പറയാതെ അന്ന് ബൈ പറഞ്ഞ് പോയത് ഇങ്ങോട്ടേയ്ക്ക് ആണ്, ആരാധകരോട് റിമി ടോമി
ഗായികയായും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിമി ടോമി. തന്റെതായ അവതരണശൈലി കൊണ്ടും നര്‍മ്മം കൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരില്‍ ഒരാളാകാന്‍ റിമി ടോമിയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പങ്ക് വെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി നിരവധി പേര് ചുറ്റുമുണ്ടായിരുന്നു. ഇപ്പോള്‍ റിമിയുടെ ഏറ്റവും പുതിയ സന്തോഷത്തിന് പിറകെയാണ് ആരാധകര്‍.
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന റിമി ഏറെ നാളുകള്‍ക്ക് ശേഷമാണ് റിമി കേരളം വിട്ട് മറ്റൊരിടത്തേയ്ക്ക് യാത്ര ആകുന്നത്. ഇത്തവണ തന്റെ ആരാധകരോട് ബൈ പറഞ്ഞ് പോകുമ്പോള്‍ എങ്ങോട്ടേയ്ക്കാണ് പോകുന്നതെന്ന് റിമി ആരോടും പറഞ്ഞിരുന്നില്ല. നിരവധി പേര് കമന്റിലൂടെ ഇക്കാര്യം ചോദിച്ചുവെങ്കിലും റിമി എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ മനോഹരമായ ചിത്രങ്ങള്‍ പങ്ക് വെച്ച് താന്‍ എവിടെയാണെന്ന് പറയുകയാണ് റിമി. രാജസ്ഥാന്റെ മനോഹാരിത ആസ്വദിക്കാന്‍ ആണ് റിമി ഇത്തവണ യാത്ര പോയിരിക്കുന്നത്. അധികം വൈകാതെ തന്നെ രാജസ്ഥാന് വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഒരു വ്ളോഗ് തന്നെ ഉണ്ടാകും എന്നും റിമി പറയുന്നു. മാത്രവുമല്ല, അതി സുന്ദരി ആയി റിമി പങ്കിട്ട ചില ചിത്രങ്ങള്‍ വൈറല്‍ ആയി മാറുകയും ചെയ്തു. പൊട്ടും സിന്ദൂരവും ഇട്ടപ്പോള്‍ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.
നല്ല വണ്ണമുണ്ടായിരുന്ന റിമി ടോമി മെലിഞ്ഞതും അതിന്റെ സീക്രട്ട്സുകളും എല്ലാം പ്രേക്ഷകര്‍ കണ്ടിരുന്നു. ലോക്ക് ഡൗണ്‍ സമയത്തും തന്റെ ആരാധകരുമായി സംവദിക്കാറുണ്ടായിരുന്ന റിമി, ലോക്ഡൗണ്‍ കാലം ഏറ്റവുമധികം ആഘോഷമാക്കിയ താരം കൂടിയാണ്. വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഒരു നിമിഷം പോലും വെറുതേ കളയാതെ റിമി തിരക്കിലായിരുന്നു. ലോക് ഡൗണ്‍ സമയത്താണ് സ്വന്തമായി ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധികം വൈകാതെ അത് യാഥാര്ത്ഥ്യമാക്കുകയുെ ചെയ്തു.
പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.
മീശമാധവന് എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.
