Connect with us

മീശമാധവനിൽ എനിക്ക് അവസരം കിട്ടിയപ്പോൾ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി ഞാൻ അതിനെ കണ്ടു; കണ്ണ് നിറഞ്ഞ് റിമി ടോമി

Malayalam

മീശമാധവനിൽ എനിക്ക് അവസരം കിട്ടിയപ്പോൾ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി ഞാൻ അതിനെ കണ്ടു; കണ്ണ് നിറഞ്ഞ് റിമി ടോമി

മീശമാധവനിൽ എനിക്ക് അവസരം കിട്ടിയപ്പോൾ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി ഞാൻ അതിനെ കണ്ടു; കണ്ണ് നിറഞ്ഞ് റിമി ടോമി

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.

ഇപ്പോഴിതാ ഒരു പരിപാടിയിൽ സംസാരിക്കവെ, ചിങ്ങമാസം എന്ന ഗാനം, തന്നിലേക്ക് എത്തിചേർന്ന നിമിഷത്തെ കുറിച്ച് പറയുകയാണ് റിമി ടോമി. തനിക്ക് അന്ന് വിദ്യധരൻ മാസ്റ്റർ തന്ന രണ്ടായിരം രൂപയെ കുറിച്ചും റിമി ഷോയിലൂടെ പറയുന്നുണ്ട്. പത്താം ക്ലാസ് കഴിഞ്ഞശേഷം ഇങ്ങനെ ഗാനമേളയിൽ ഒക്കെ ഭാഗമാകുന്ന സമയം. സ്‌കൂളിൽ ഒക്കെ വെച്ചിട്ട് കലോത്സവങ്ങളിലും പള്ളിയിലെ കൊയറിലും ഒക്കെ പാടുന്ന കാലമാണ്.

ഗാനമേള പല സ്ഥലങ്ങളിലും ഒക്കെ നടത്തിയിരുന്നു ആ സമയത്ത്. ഒരിക്കൽ ഏലൂരിൽ ഈ ഗാനമേള വന്നു. അങ്ങനെ എന്തോ ഭാഗ്യത്തിന് നമ്മുടെ നാദിർഷാക്ക ഈ ഗാനമേള കേൾക്കാൻ അവിടേയ്ക്ക് വരുന്നു. നാദിർഷ ഇക്കയുടെ അനുജൻ ആണ് അദ്ദേഹത്തെ അവിടേയ്ക്ക് കൊണ്ടുവരുന്നതും. അങ്ങനെ നാദിർഷ ഇക്കയുടെ ട്രൂപ്പിലേയ്ക്ക് എന്നെ ക്ഷണിച്ചു.

അങ്ങനെ ഞാൻ അവിടെ പാടി കൊണ്ടിരുന്ന സമയത്താണ് ഏയ്ഞ്ചൽ വോയിസിന്റെ ആദ്യ ട്രിപ്പ് ദുബായിലേയ്ക്ക് പോകുന്നത്. ഞാനും ഭാഗം ആയി. നാദിർഷ ഇക്കയുടെ കോൾ എനിക്ക് അവിടെ വച്ചാണ് കിട്ടുന്നതും. പെട്ടെന്ന് ഇങ്ങോട്ട് വരണം വിദ്യാ ജിയുടെ ഒരുപാട്ട് പാടാൻ അവസരം ഉണ്ടെന്നും പറഞ്ഞുകൊണ്ട്. ഒരു വോയിസ് ട്രയലിനു പോകാം എന്നുപറഞ്ഞാണ് കോളും.

അങ്ങനെ ഞാൻ എന്റെ പ്രോഗ്രാം കഴിഞ്ഞശേഷം ലാൽ ജോസ് സാറിനെ പോയി കണ്ടു. രണ്ടു മോഡിൽ ഉള്ള പാട്ടു ഞാൻ പാടി. എനിക്ക് ഓക്കേ ആണ് പക്ഷെ വിദ്യാജി ഒകെ പറയണം എന്ന് ലാൽ ജോസ് സാർ പറഞ്ഞു. അങ്ങനെ ഞാനും പപ്പയും കൂടി വർഷ വല്ലകി എന്ന സ്റ്റുഡിയോയിലേക്ക് പോകുന്നു. അവിടെ വച്ചാണ് വിദ്യ ജിയെ ഞാൻ കാണുന്നത്.

എനിക്ക് ആണേൽ ഡബിൾ വോയിസ് ഒക്കെ വരുന്നതും ഉണ്ട്. രണ്ടുവര്ഷക്കാലം തുടർച്ചയായി ഗാനമേളക്ക് പോയി ശബ്ദം ഒക്കെ പോയിരുന്ന സമയമാണ് അത്. വിദ്യാജി ശബ്ദത്തെ കുറിച്ചൊക്കെ എന്നോട് ചോദിച്ചു. പക്ഷെ ഞാൻ ട്രയൽ പാടി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എങ്കിലും ഇനിയും ആളുകൾ കേൾക്കാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചിറങ്ങുമ്പോൾ ഒരു രണ്ടായിരം രൂപയും എനിക്ക് അദ്ദേഹം തന്നു. പക്ഷേ പിന്നീട് മീശമാധവനിൽ എനിക്ക് അവസരം കിട്ടിയപ്പോൾ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി ഞാൻ അതിനെ കണ്ടുവെന്നാണ് റിമി ടോമി പറ‍ഞ്ഞത്.. റിമി ഇത് പറയുന്നതും കരച്ചിൽ അടക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം.

മീശമാധവൻ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേർന്നാൽ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പർഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങൾ ലഭിച്ചത്.

സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും സ്‌റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുൻ നിര ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

റിമി ടോമി ആദ്യമായി നായികയായി എത്തിയ ചിത്രമായിരുന്നു തിങ്കൾ മുതൽ വെള്ളി വരെ. കണ്ണൻ താമരക്കുളമായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ സിനിമയിൽ അഭിനയിച്ചശേഷം റിമിക്ക് വിമർശനമാണ് ഏറെയും ലഭിച്ചത്. റിമിയ്ക്ക് അഭിനയം പറ്റില്ലെന്നും വളരെ ബോർ ആയിപ്പോയി എന്നെല്ലാമായിരുന്നു വിമർശനങ്ങൾ.

Continue Reading

More in Malayalam

Trending