Connect with us

നിങ്ങൾ കേട്ട ആ പാട്ടുകളൊക്കെ ഞാൻ പാടി തീർത്തത് എനിക്ക് പാടാൻ പറ്റാത്ത അവസ്ഥയിലാണ്, തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടൊക്കെ പാടിയിട്ടുണ്ട്; വോക്കൽ മൊഡ്യൂൾ സർജറി ചെയ്യേണ്ടി വന്നു; റിമി ടോമി

Malayalam

നിങ്ങൾ കേട്ട ആ പാട്ടുകളൊക്കെ ഞാൻ പാടി തീർത്തത് എനിക്ക് പാടാൻ പറ്റാത്ത അവസ്ഥയിലാണ്, തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടൊക്കെ പാടിയിട്ടുണ്ട്; വോക്കൽ മൊഡ്യൂൾ സർജറി ചെയ്യേണ്ടി വന്നു; റിമി ടോമി

നിങ്ങൾ കേട്ട ആ പാട്ടുകളൊക്കെ ഞാൻ പാടി തീർത്തത് എനിക്ക് പാടാൻ പറ്റാത്ത അവസ്ഥയിലാണ്, തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടൊക്കെ പാടിയിട്ടുണ്ട്; വോക്കൽ മൊഡ്യൂൾ സർജറി ചെയ്യേണ്ടി വന്നു; റിമി ടോമി

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.

ഇപ്പോഴിതാ സൂപ്പർ സ്റ്റാർ ഷോയിൽ പങ്കെടുത്തപ്പോൾ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ വോക്കൽ കോഡിന് നടത്തിയ സർജറിയെ കുറിച്ച് ആണ് റിമി പറയുന്നത്. ‘നിങ്ങൾ കേട്ട ‘ചിങ്ങമാസം..’ മുതൽ ‘അരപ്പവൻ..’, ‘കണ്ണനായാൽ..’, ‘കരളേ കരളിന്റേ കരളേ..’ തുടങ്ങിയ പാട്ടുകളെല്ലാം ഞാൻ പാടി തീർത്തത് എനിക്ക് പാടാൻ പറ്റാത്ത അവസ്ഥയിലാണ്.

തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടൊക്കെ പാടിയിട്ടുണ്ട്. അതിന് ശേഷം വോക്കൽ മൊഡ്യൂൾ സർജറി ചെയ്തതിന് ശേഷമാണ് ശബ്ദം നേരെയായത്. ‘ചോക്ലേറ്റ് പോലൊയുള്ള….’ എന്ന് തുടങ്ങുന്ന പാട്ടാണ് തൊണ്ട ശരിയായതിന് ശേഷം ഞാൻ ഫ്രീയായി ആദ്യമായി പാടിയ പാട്ട്. കാരണം അതുവരെ നമുക്ക് റസ്റ്റ് എടുക്കാനോ ഒരു ചെക്കപ്പ് ചെയ്യാനോ ഒന്നുമുള്ള സമയം കിട്ടിയിരുന്നില്ല.

മൂന്ന് നാല് മാസം ബ്രേക്ക് എടുത്ത് പാടാതിരിക്കാൻ കഴിയില്ലായിരുന്നു. റസ്റ്റില്ലാതെ പാടിയാൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ വരും എന്നൊന്നും അന്ന് അറിയുകയുമില്ല. ഒരു ദിവസം പോലും റസ്റ്റ് എടുക്കാതെ ഇങ്ങനെ പാടിക്കൊണ്ടിരുന്നു. ചെറിയൊരു സംഭവമാണ് ഈ വോക്കൽ കോഡ്. പനിയും ജലദോഷവുമൊക്കെ വരുമ്പോൾ വോക്കൽ കോഡിന് റസ്റ്റ് ആവശ്യമാണ്. റസ്റ്റ് അല്ലാതെ അതിന് മറ്റ് മാർഗങ്ങളില്ല. തീർച്ചയായും ശബ്ദത്തിന് റസ്റ്റ് നൽകണം എന്നും റിമി ടോമി പറയുന്നു.

ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അൺലിമിറ്റഡ് എനർജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ആസ്വദിച്ചിരുന്ന ആരാധകർ ഏറെയായിരുന്നു. സ്‌റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി സിനിമയിലെത്തുന്നത് തന്നെ. നാദിർഷയാണ് റിമിയെ മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് പാടാനായി വിദ്യാ സാഗറിനും ദിലീപിനും നിർദ്ദേശിക്കുന്നത്.

മീശമാധവൻ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേർന്നാൽ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പർഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങൾ ലഭിച്ചത്.

സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും സ്‌റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുൻ നിര ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിമി അങ്ങനെയും നിരവധി ആരാധകരെ ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തായിരുന്നു റിമി ടോമി സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാവുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. പാചക വീഡിയോ ആയിരുന്നു ആദ്യം പങ്കുവെച്ചത്.

വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി. പിന്നീട് തന്റെ മേക്കോവർ, വർക്കൗട്ട് ,ഡയറ്റ് വീഡിയോകളൊക്കെ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച മേക്കോവറായിരുന്നു റിമി ടോമിയുടേത്. വർക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്. ഇപ്പോഴും തന്റെ വർക്കൗട്ട് വീഡിയോയുമായി റിമി ടോമി എത്താറുണ്ട്.

More in Malayalam

Trending

Malayalam