Malayalam
എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ മോശക്കാരനാക്കി, സെറ്റില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നെന്ന് റഹ്മാന്‍
എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ മോശക്കാരനാക്കി, സെറ്റില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നെന്ന് റഹ്മാന്‍
ഒരുകാലത്ത് മലയാള സിനിമയുടെ യൂത്ത് ഐക്കണായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയനായ റഹ്മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചു വരവും ഗംഭീരമാക്കി. നായികമാരുമായി നിരവധി തവണ ഗോസിപ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും തന്നെ അത്രയധികം വേദനിപ്പിച്ച അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റഹ്മാന്‍ ഇപ്പോള്‍. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇതേക്കുറിച്ച് പറയുന്നത്.
‘ജീവിതത്തില്‍ ഒരുപാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട് ഞാന്‍. ശോഭനയും രോഹിണിയും ഒക്കെ ഗോസിപ്പു കഥകളില്‍ വന്നിരുന്നു. അതൊന്നും എന്നെ വേദനിപ്പിച്ചിരുന്നില്ല. പക്ഷെ വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നു. നായികമാരോടും സിനിമാ മേഖലയോടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ എന്നെ മോശക്കാരനാക്കിയ ഒരു സംഭവമുണ്ട്.
നടി സിതാരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വെച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ എളുപ്പം ദേഷ്യം വരുന്ന ഞാന്‍ അന്ന് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി’ എന്നും റഹ്മാന്‍ തുറന്നു പറയുന്നു.