Malayalam
മുന്‍ എം.പി. കെ.വി. തോമസ് ഇനി സിനിമയിലെ മന്ത്രി, വൈറലായി ഡബ്ബിംഗ് ചിത്രങ്ങള്‍
മുന്‍ എം.പി. കെ.വി. തോമസ് ഇനി സിനിമയിലെ മന്ത്രി, വൈറലായി ഡബ്ബിംഗ് ചിത്രങ്ങള്‍
കോണ്‍ഗ്രസ് മുന്‍ എം.പി. കെ.വി. തോമസ് സിനിമയിലേയ്ക്ക്. റോയ് പല്ലിശ്ശേരിയുടെ മൂന്നാമത്തെ ചിത്രമായ ‘ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി’ എന്ന ചിത്രത്തിലാണ് കെവി തോമസ് അഭിനയിക്കുന്നത്.
ആര്.എസ്.വി. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സജീര്‍ ആണ് നിര്‍മ്മാണം. കെ. വി. തോമസ് കലാസാംസ്കാരിക മന്ത്രിയായി ആണ് വേഷമിടുന്നത്. കഥാപാത്രത്തിനായി ഡബ് ചെയ്യാന്‍ കെ.വി. തോമസ് സ്റ്റുഡിയോയിലെത്തി. ഈ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇരിങ്ങാലക്കുട, തൃശൂര്‍, വാടാനപ്പള്ളി, എറണാകുളം എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും വേഷമിടുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍വികര്‍ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി. ആ കുടുംബത്തിന്റെ പ്രതികാരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടങ്ങാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഈ പകയുടെ ഇടയില്‍ നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് വന്ന കുറച്ച് ചെറുപ്പക്കാര്‍ ഇതിനിടയില്‍ പെട്ട ചക്രശ്വാസം വലിക്കുന്നു. കുറച്ചു നാടകീയ സംഭവങ്ങള്‍ അവിടെ അരങ്ങേറുകയാണ്. ദുഃഖവും നര്‍മ്മവും ഇടകലര്‍ത്തിയുള്ള അവതരണമാണ് ഈ സിനിമയ്ക്ക്.
