Malayalam
എന്റെ ആ ചിത്രത്തെ കുറിച്ച് ആരും സംസാരിക്കാത്തത് വേദനിപ്പിക്കുന്നു, ആ ട്രെന്റ് ആരംഭിച്ചത് തന്നെ തന്റെ ചിത്രത്തിലൂടെയായിരുന്നുവെന്ന് സുധ ചന്ദ്രന്
എന്റെ ആ ചിത്രത്തെ കുറിച്ച് ആരും സംസാരിക്കാത്തത് വേദനിപ്പിക്കുന്നു, ആ ട്രെന്റ് ആരംഭിച്ചത് തന്നെ തന്റെ ചിത്രത്തിലൂടെയായിരുന്നുവെന്ന് സുധ ചന്ദ്രന്
നര്‍ത്തകിയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുധ ചന്ദ്രന്. അവതാരകയായും ഡാന്‍സ് റിയാലിറ്റി ഷോയിലെ ജഡ്ജായുമെല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ബയോപിക് തന്നെ കുറിച്ചുള്ള മയൂരി ആണെന്നും ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് വേദനിപ്പിക്കുന്നുവെന്നും പറയുകയാണ് സുധ.
ബയോപികുകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ തന്റെ ചിത്രത്തെ അവഗണിക്കുന്നതാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒരു മാഗസീനു നല്കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
‘തുടക്കത്തില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കാരണം ഞാന്‍ അഭിനയിച്ച ആദ്യ ചിത്രം, എന്റെ തന്നെ ബയോപിക്കായ മയൂരി ആയിരുന്നു.
ഇപ്പോള്‍ മാധ്യമങ്ങളും പ്രേക്ഷകരുമെല്ലാം ബയോപിക്കുകളെ കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ സിനിമയിലെ ആദ്യ ബയോപിക്കായ മയൂരിയെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
മാത്രമല്ല, എത്രയോ ബയോപിക്കുകള്‍ വന്നെങ്കിലും ആരും താനായി തന്നെ ഈ ചിത്രങ്ങളിലൊന്നും അഭിനയച്ചിട്ടില്ല. ഇതേ കുറിച്ചൊന്നും ആരും സംസാരിക്കാത്തത് വലിയ വിഷമമാണ്. ബയോപിക് എന്ന ട്രെന്റ് ആരംഭിച്ചത് തന്നെ എന്റെ ആ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു എന്നും സുധ ചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
