Connect with us

20 വര്‍ഷത്തെ കാത്തിരിപ്പ്!, സന്തോഷ വാര്‍ത്തയുമായി സംയുക്ത വര്‍മയും ബിജു മേനോനും

Malayalam

20 വര്‍ഷത്തെ കാത്തിരിപ്പ്!, സന്തോഷ വാര്‍ത്തയുമായി സംയുക്ത വര്‍മയും ബിജു മേനോനും

20 വര്‍ഷത്തെ കാത്തിരിപ്പ്!, സന്തോഷ വാര്‍ത്തയുമായി സംയുക്ത വര്‍മയും ബിജു മേനോനും

മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ മറക്കാത്ത മുഖങ്ങളില്‍ ഒന്നാണ് സംയുക്ത വര്‍മ. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും ഒരുപാട് ഇഷ്ടമാണ്. അഭിനയലോകത്ത് സജീവമായിരുന്ന സമയം, മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ച സംയുക്ത, ആദ്യ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

എന്നാല്‍ സിനിമയില്‍ സജീവമായ നില്‍ക്കവെയാണ് നടന്‍ ബിജു മേനോനുമായുള്ള വിവാഹം കഴിയുന്നത്. തുടര്‍ന്ന് സിനിമയോട് വിട പറഞ്ഞ് നിന്ന് താരം പിന്നീട് തിരിച്ചു വന്നില്ല. ആരാധകര്‍ എല്ലാവരെയും നിരാശയിലാഴ്ത്തിയായിരുന്നു താരത്തിന്റെ പിന്മാറ്റം.

എന്നാല്‍ ഇപ്പോഴിതാ നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുകയാണ് സംയുക്ത. താരം തിരിച്ചെത്തുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഹരിതം ഫുഡ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടാണ് സംയുക്ത വര്‍മ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്നത്. പരസ്യത്തില്‍ വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ്

നടി എത്തുന്നത് എന്നാണ് ലഭ്യമായ വിവരം.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും അടുത്ത കാലത്തായി പുത്തല്‍ ചിത്രങ്ങളും വിശേഷങ്ങളും യോഗാ പരിശീലനങ്ങളും താരം പങ്കുവെച്ചിരുന്നു. അവ എല്ലാം തന്നെ നിമിഷ നേരെ കൊണ്ടാണ് വൈറലാകുന്നത്. മുടിയില്‍ നടത്തിയ പരീക്ഷണങ്ങളും മകന്‍ ദക്ഷ് ധാര്‍മ്മിക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം സഹോദരി കൂടിയായ ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങില്‍ എത്തിയ സംയുക്തയുടെ ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു.


ചുവപ്പ് സാരിയില്‍ അതിമനോഹരിയായി ആണ് സംയുക്ത പ്രത്യക്ഷപ്പെട്ടത്. പട്ട് സാരിക്കൊപ്പം ഒരു ചെറിയ മാലയും കമ്മലും രണ്ട് വളകളും മാത്രമായിരുന്നു നടി അണിഞ്ഞിരുന്നത്. എന്നാല്‍ ഇവ സാധാരണ മാലയും കമ്മലും ആയിരുന്നില്ല. കഴുത്തിലെ ചെറിയമാലയില്‍ ഗുരുവായൂരപ്പന്റെ വലിയ ഒരു ലോക്കറ്റുണ്ടായിരുന്നു. മാല സിമ്പിള്‍ ആയിരുന്നുവെങ്കിലും എല്ലാവരുടേയും കണ്ണ് പതിഞ്ഞത് ആ ലോക്കറ്റിലായിരുന്നു. മാല പോലെ തന്നെ വലിയ കമ്മലുകളായിരുന്നു മറ്റൊരു ഹൈലൈറ്റ്. കൊടുങ്ങല്ലൂരമ്മയുടെ രൂപം കൊത്തിയ ജിമിക്കിയും കമ്മലുമായിരുന്നുഅണിഞ്ഞിരുന്നത്. 

അടുത്തിടെ സംയുക്ത മൂക്കിന്റെ ഇരു വശങ്ങളും കുത്തിയിരുന്നു. ഇത് നടിയ്ക്ക് വ്യത്യസ്ത ലുക്ക് നല്‍കിയിരുന്നു. വിവാഹ ദിനത്തിലും നടി തിളങ്ങി നിന്നിരുന്നു. സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് സംയുക്ത വിവാഹത്തിന് എത്തിയത്. ലൈറ്റ് നിറത്തിലുള്ള സാരിയും അതിന് ചേരുന്ന രീതിയിലുള്ള സിമ്പിള്‍ മേക്കപ്പുമായിരുന്നു നടി ഉപയോഗിച്ചത്. വെള്ള നിറത്തിലുളള കുര്‍ത്തയായിരുന്നു ബിജു മേനോന്‍ ധരിച്ചിരുന്നത്. 
ജയറാം നായകനായ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്ത അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. 

വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നീ ചിത്രങ്ങളില്‍ ചെറിയ ഒരു വേഷം ചെയ്തതിന് ശേഷം സംയുക്ത വര്‍മ നായികയായെത്തിയത് മോഹന്‍ സംവിധാനം ചെയ്ത അങ്ങനെ ഒരു അവധിക്കാലത്ത് എന്ന ചിത്രത്തിലാണ്. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, സായ്‌വര്‍ തിരുമേനി, മേഘസന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. കുബേരന്‍ എന്ന ചിത്രത്തിലാണ് താരം അവസാനം അഭിനയിച്ചത്. 

2002 ല്‍ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നിന്നു എങ്കിലും താരം അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ തന്റെ കഴിവ് തെളിയിക്കുകയും തന്റേതായ ഒരു വ്യക്ത മുദ്ര പതിപ്പിക്കുകയും ചെയ്തതിനാലാണ് ആ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതും, സംയുക്തയോട് ആ ഇഷ്ടം കാത്ത് സൂക്ഷിക്കുന്നതും. ബിജു മേനോനോടും സോഷ്യല്‍ മീഡിയ കമന്റുകള്‍ വഴി സംയുക്തയോടും ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു എങ്കിലും സിനിമയിലേയ്ക്ക് ഇനി ഇല്ലെന്നാണ് താരം പറഞ്ഞിരുന്നത്. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top