Malayalam
രൗദ്രത്തില്‍ മമ്മൂക്കയുടെ മകനായി വന്ന ആ പയ്യനെ ഓര്‍മ്മയുണ്ടോ..? സ്പാനിഷ് ഗാനത്തിലൂടെ വൈറലായി മാധവ്
രൗദ്രത്തില്‍ മമ്മൂക്കയുടെ മകനായി വന്ന ആ പയ്യനെ ഓര്‍മ്മയുണ്ടോ..? സ്പാനിഷ് ഗാനത്തിലൂടെ വൈറലായി മാധവ്
മമ്മൂട്ടിയുടെ രൗദ്രം എന്ന ചിത്രം മലയാളികളായ ആര്‍ക്കും തന്നെ മറക്കാനാകില്ല.
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം എന്നതിനേക്കാള്‍ ഉപരി കിടിലന്‍ മാസ് ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അതില്‍ മമ്മൂട്ടിയുടെ മകനായി എത്തിയ മാസ്റ്റര്‍ മാധവ്നെയും പ്രേക്ഷകര്‍ മറക്കാനിടയില്ല.
എന്നാല്‍ ഇപ്പോഴിതാ ബഡ്ഡി ടോക്ക്സിലൂടെ തന്റെ പുത്തന്‍ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മാധവ്. ഗായിക പിവി പ്രീതയുടെ മകനാണ് മാധവ്. ഇപ്പോഴിതാ പിന്നണി ഗാന രംഗത്തേയ്ക്കും ചുടവടുവെച്ചിരിക്കുകയാണ് താരം.
സ്പാനിഷ് ഗാനത്തിലൂടെയാണ് മാധവ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുടര്‍ന്നാണ് ചലച്ചിത്ര ഗാന ലോകത്തേയ്ക്കും മാധവ് എത്തുന്നത്.
അമ്മ പ്രീതയാണ് ഗോപീ സുന്ദറിന്റെ സ്റ്റുഡിയോയില്‍ കൊണ്ടു പോയി മാധവ്നെ കൊണ്ട് ആദ്യമായി പാട്ട് പാടിക്കുന്നത്. എന്നാല്‍ അത് സിനിമയ്ക്ക് ആയിരുന്നില്ല. പിന്നീട് ആണ് ഗോപി സുന്ദര്‍ വിളിക്കുകയും സിനിമയിലേയ്ക്ക് ഗാനം ആലപിക്കുന്നതും.
2008ല്‍ റിലീസായ മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു രൗദ്രം. രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 2008-ലെ സൂപ്പര്‍ഹിറ്റായിരുന്നു.
മമ്മൂട്ടിയുടെ പോലീസ് വേഷവും കിടിലന്‍ ഡയലോഗുകളും പ്രേക്ഷകര്‍ ആവേശപൂര്‍വ്വമാണ് ഏറ്റുവാങ്ങിയത്. ഇന്നും ചിത്രത്തിലെ ഡയലോഗുകള്‍ പ്രിയപ്പെട്ടതാണ്.
