Malayalam
രമ്യയും ഫിറോസും കാണിച്ചത് അനാവശ്യം..!!!രമ്യ തിരിച്ചെത്തിയത് ആ ഉദ്ദേശത്തോടെ
രമ്യയും ഫിറോസും കാണിച്ചത് അനാവശ്യം..!!!രമ്യ തിരിച്ചെത്തിയത് ആ ഉദ്ദേശത്തോടെ
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും തിരിച്ചെത്തിയ രമ്യയും ഫിറോസ് ഖാനും തമ്മിലുളള വഴക്കോടെയാണ് ബിഗ് ബോസ് സീന്‍ മൂന്ന് കഴിഞ്ഞ ദിവസം തുടങ്ങിയത്. ബെഡ് മാറാമോ എന്ന് രമ്യ സജ്നയോട് ചോദിച്ചതിന് പിന്നാലെയാണ് അത് ചോദിച്ച് ഫിറോസ് ഖാന് എത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടാവുകയായിരുന്നു.
ഫിറോസ് പറയുന്നതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് രമ്യ നല്‍കിയത്. അതേസമയം രമ്യയും ഫിറോസും തമ്മിലുളളത് അനാവശ്യ തര്‍ക്കമായിരുന്നു എന്നാണ് നടി അശ്വതി കുറിച്ചിരിക്കുന്നത്.
ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിനെ കുറിച്ചുളള എഴുത്തിലാണ് അശ്വതി ഇക്കാര്യം പറയുന്നത്. രമ്യ തിരിച്ചു വന്നതില്‍ ഉള്ളുകൊണ്ട് വല്യ താല്‍പ്പര്യം ഒന്നുമില്ല ആര്‍ക്കും. രമ്യ ഇറങ്ങിപ്പോയ ശേഷം ആരൊക്കെ എന്തൊക്കെ രമ്യയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന ടെന്‍ഷനിലാണ് ചിലര്‍. രമ്യ-ഫിറോസ് വഴക്കില്‍ ആരുടെ ഭാഗത്തും ന്യായം എന്നൊന്നും പറയാന്‍ തോന്നുന്നില്ല. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും അനാവശ്യ തര്‍ക്കം ആയിരുന്നു.
ഒരുകാര്യം ഉറപ്പാണ്, രമ്യ മണിക്കുട്ടനോട് സംസാരിക്കുന്ന കണ്ടപ്പോള്‍ മനസ്സിലായി തിരിച്ചു കയറിയിരിക്കുന്നത് വെറുതെ അല്ലാ. കറക്റ്റ് പ്ലാനിങിലാണ്. അതെന്താ പൊളി ഫിറോസേ താങ്കളുടെ പേഴ്സണല്‍ കാര്യത്തില്‍ ഇടപെട്ടാല്‍ നോവുന്നുണ്ടോ?. അപ്പോള്‍ താങ്കള്‍ വന്നത് മുതല്‍ ബാക്കിയുള്ളവരുടെ പബ്ലിക് കാര്യങ്ങളായിരുന്നോ കുത്തി സംസാരിച്ചുകൊണ്ടിരുന്നത്.
കൊടുത്താല്‍ എവടെ കിട്ടും? അതാണ്!. പിന്നെ ഫിറോസ് സജ്ന ഇല്ലാത്തൊരു നോമിനേഷന് നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. സന്ധ്യ ഇപ്പോളാണ് ആ വീട്ടില്‍ ഉണ്ടെന്ന് തന്നെ അറിയുന്നത്, എന്നിട്ടും ആക്റ്റീവ് അല്ലെന്നു പറയുന്നു. അപ്പോള്‍ അനൂപ്, നോബി ചേട്ടന് ഒക്കെ ഭയങ്കര ആക്റ്റീവ് ആണല്ലേ.
എല്ലാരേം പറ്റിച്ചു ബിഗ്ബോസ്. ഇനി ടെന്‍ഷന്‍ അടിച്ചു നടക്കു ആരൊക്കെ നോമിനേഷനില്‍ ഉണ്ടെന്നറിയാതെ. നോമിനേഷനില്‍ കയറി എന്നറിയുമ്പോള്‍ ആണല്ലോ എല്ലാവരും ഓവര്‍ പെര്‍ഫോമന്‍സ്. ഈശ്വരാ ദേ ഒരു വൈല്‍ഡ് കാര്‍ഡ്. ആരാ അത്. അതൊരു വല്ലാത്ത സര്‍പ്രൈസ് ആയിലോന്നൊക്കെ കരുതിയപ്പോള്‍ വീണ്ടും പറ്റിച്ചു.
ആരോ വന്നു ബൈക്ക് പാര്‍ക്ക് ചെയ്തു താക്കോലും കൊടുത്തു പോയി. സ്പോണ്സര് ടാസ്കിനുള്ളത് ആയിരുന്നു. ആ ടാസ്കിലും ട്വിസ്റ്റ് റംസാനും അനൂപും വേണം മത്സരിക്കാന്‍. വെല്‍ഡണ്‍ മിസ്റ്റര്‍ സൈക്കോ ബിഗ്ബോസ് പെരേര.
അനൂപ് ആര്‍ക്കോ വേണ്ടി കളിക്കുന്നത് പോലെയാണ് തോന്നിയത്. ഒരു മത്സര ബുദ്ധിയില്ലാത്ത പോലെ. പക്ഷെ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ശരിയായി കളിച്ചത് അനൂപ് ആയിരുന്നു. അനൂപിന്റെ ടീം ജയിച്ചു. ഞാന്‍ ഞെട്ടി. ‘സ്ലോ ആന്‍ഡ് സ്റ്റെഡി വിന്‍സ് ദ റേസ്’ അല്ലെ.
സജ്ന ഫിറോസ്, അഡോണി, റിതു, സന്ധ്യ, സായി എന്നിവരാണ് നോമിനേഷനില്‍ ഉള്ളവര്‍. നല്ലപോലെ ചിന്തിച്ചു എല്ലാവരും വോട്ട് ചെയ്യുക. ബി ബി പ്ലസ്സിന്റെ അവസാന ഭാഗത്തു കിടിലു പറഞ്ഞ കാര്യങ്ങള്‍ വളരെ കിറുകൃത്യം ആയിട്ടാണ് എനിക്ക് തോന്നിയത്. എല്ലാര്ക്കും ഇപ്പോള്‍ ടെന്‍ഷന്‍ ഉണ്ട്. അണ് എക്സ്പറ്റഡ് തിംഗ്സ് ആര് ഗോയിംഗ് ടു ഹാപ്പെന്‍ ഇന്‍ കമ്മിങ് ഡേയ്സ്…യെസ് ഇത് കളിയല്ല… കളി തന്നെ എന്നും അശ്വതി പറയുന്നു.
