Connect with us

ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍, സംശയാസ്പദമായി അറസ്റ്റ്! വിവാദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അര്‍ച്ചന

Malayalam

ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍, സംശയാസ്പദമായി അറസ്റ്റ്! വിവാദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അര്‍ച്ചന

ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍, സംശയാസ്പദമായി അറസ്റ്റ്! വിവാദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അര്‍ച്ചന

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. ആ ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാള മിനിസ്‌ക്രീന്‍ ലോകത്ത് തന്റേതായ ഇടെ നേടിയെടുത്ത താരമാണ് അര്‍ച്ചന സുശീലന്‍. തനിക്ക് നായിക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടം വില്ലത്തി വേഷങ്ങള്‍ ആണെന്ന് താരം തന്നെ മുമ്പ് പറഞ്ഞിരുന്നു.

സീരിയലില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലും താരം എത്തുന്നത്്. തുടര്‍ന്നും നല്ല സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു.

ബിഗ്ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു. ിപ്പോഴിതാ കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി സീരിയല്‍ മേഖലയില്‍ നിന്നും എത്തുന്നത്.

അമ്മ നേപ്പാളിയും അച്ഛന്‍ മലയാളിയുമായ അര്‍ച്ചനയുടെ മലയാളം കലര്‍ന്നുള്ള സംസാര രീതിയെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മോഡലിംഗില്‍ നിന്നുമാണ് അര്‍ച്ചന അഭിനയ ലോകത്തിലേയ്ക്ക് കടന്നു വരുന്നത്. മിനിസ്‌ക്രീനില്‍ സ്ഥിരം വില്ലത്തി വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അര്‍ച്ചനയ്ക്ക് യഥാര്‍ത്ഥ ജീവിതത്തിലും പഴി കേക്കണ്ടി വന്നിട്ടുണ്ട്. താന്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി തനിക്ക് ബന്ധമില്ല എന്നും, യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലെ അല്ല എന്നും അര്‍ച്ചന ഒരു വേള തുറന്ന് പറഞ്ഞിരുന്നു.

എന്നാല്‍ താരത്തിന്റെ പേരില്‍ പലതരത്തിലുള്ള തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നു. കൊച്ചിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് സംശയാസ്പദമായി നടിയെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട നടി താനല്ല എന്ന് പിന്നീട് ഒരു അവസരത്തില്‍ അര്‍ച്ചന വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ നടി കറങ്ങിയതാണ് താരത്തിന്റെ നേരെ ഉള്ള മറ്റൊരു വിവാദം. എന്നാല്‍ ആ യാത്ര തീര്‍ത്തും ഔദ്യോഗികമായിരുന്നു എന്നും, താന്‍ മാത്രമല്ല അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എന്നും അര്‍ച്ചന പിന്നാലെ തുറന്ന് പറയുകയും ചെയ്തു. ഓരോ വിവാദങ്ങള്‍ ഇന്റസ്ട്രിയില്‍ വന്നത് മുതല്‍  അര്‍ച്ചനയെ പിന്തുടരുന്നുണ്ടായിയിരുന്നു.

ബാംഗ്ലൂരില്‍ മാര്‍ക്കറ്റിങ് രംഗത്ത് ജോലിചെയ്യുന്ന മനോജ് ആണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. ഒന്‍പത് വര്‍ഷംനീണ്ട പ്രണയത്തിനൊടുവിലാണ്  അര്‍ച്ചനയും മനോജും തമ്മില്‍ വിവാഹിതരാകുന്നത്. ഉത്തരേന്ത്യന്‍ ചടങ്ങുകളുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നതും. തിരുവനന്തപുരത്ത് സ്വന്തമായി ഫാഷന്‍ ബൊട്ടീക്ക് നടത്തുന്ന താരം തമിഴിലും പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇത് കൂടാതെ നിരവധി സിനിമകളിലും ചെറിയ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ അഭിനയിച്ചു പോരുകയാണ് താരം. സ്വപ്ന എന്ന വില്ലത്തി കഥാപാത്രത്തെയാണ് അര്‍ച്ചന ഈ പരമ്പരയിലും അവതരിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top