Malayalam
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത്; അതിനൊരു കാരണമുണ്ടെന്ന് ആമിര്‍ ഖാന്
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത്; അതിനൊരു കാരണമുണ്ടെന്ന് ആമിര്‍ ഖാന്
എന്തുകൊണ്ടാണ് സിനിമയുടെ വിജയത്തിന് മുമ്പേ ഒരു രൂപ പോലും പ്രതിഫലമായി വാങ്ങാത്തത് എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്.
2018ല്‍ ആണ് സിനിമയുടെ വിജയത്തിന് മുമ്പ് താന്‍ ഒരു രൂപ പോലും വാങ്ങാറില്ലെന്ന കാര്യം ആമിര്‍ തുറന്നു പറഞ്ഞത്. ത്രീ ഇഡിയറ്റ്സ്, പികെ, ദംഗല്‍ തുടങ്ങി റെക്കോര്‍ഡ് ബ്രെക്കിംഗ് സിനിമകള്‍ ചെയ്ത ആമിറിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ഫ്ളോപ്പ് ആയിരുന്നു.
2018ല്‍ റിലീസ് ചെയ്ത ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടു. ഒരു ഇവന്റില്‍ താന്‍ സിനിമ ചെയ്യുന്ന രീതിയും ആമിര്‍ വ്യക്തമാക്കിയിരുന്നു.
താരേ സമീന്‍ പര്, തലാഷ് തുടങ്ങി ചെറിയ ബജറ്റില്‍ എടുത്ത ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. 2012ല്‍ പുറത്തിറങ്ങിയ തലാഷ് ആണ് തന്റെ ഹൃദയത്തോട് അടുത്തു നില്ക്കുന്ന ചിത്രം എന്നാണ് ആമിര്‍ പറയുന്നത്. 60 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 95 കോടിയാണ് നേടിയത്.
”സിനിമകള്‍ക്ക് മുന്‍കൂറായി പ്രതിഫലം വാങ്ങുന്നത് ഞാന്‍ നിര്‍ത്തി. ഒരു രൂപ പോലും സിനിമകള്‍ക്കായി ഞാന്‍ ഈടാക്കുന്നില്ല. സിനിമ നല്ലതാണെങ്കില്‍ ആദ്യം നിക്ഷേപം തിരിച്ചു പിടിക്കും. സിനിമയ്ക്ക് ചിലവായ തുക വീണ്ടെടുക്കുമ്പോള്‍ എല്ലാവര്ക്കും പ്രതിഫലം നല്കുന്നു.
അതില്‍ നിന്നും ഒരു ശതമാനം ഞാനും സമ്പാദിക്കുന്നു. സിനിമ വിജയിച്ചില്ലെങ്കില്‍ ഞാന്‍ സമ്പാദിക്കില്ല. ആര്‍ക്കും നഷ്ടം സംഭവിക്കരുത്. അങ്ങനെയുണ്ടായാല്‍ അതിന് ഉത്തരവാദി ഞാന്‍ ആണെന്ന് തോന്നും” എന്നാണ് ആമിര്‍ പറയുന്നത്.
തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയത്തിന് ശേഷം രണ്ട് വര്‍ഷത്തോളം ആമിര്‍ സിനിമാരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ലാല്‍ സിംഗ് ഛദ്ദ ആണ് താരം വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. അദ്വൈദ് ചന്ദന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് ലോക്ഡൗണിനിടെ നിര്‍ത്തിവച്ചിരുന്നു. കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായിക.
