Malayalam
”ചാളയോ…! അതൊക്കെ പാവങ്ങളുടെ മീനല്ലേ, ബാബു..” എന്ന് പറഞ്ഞ ഷീലാമ്മയെ കൊണ്ട് അത് കഴിപ്പിച്ചു
”ചാളയോ…! അതൊക്കെ പാവങ്ങളുടെ മീനല്ലേ, ബാബു..” എന്ന് പറഞ്ഞ ഷീലാമ്മയെ കൊണ്ട് അത് കഴിപ്പിച്ചു
നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഖാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ബാബുരാജ്. ഇപ്പോഴിതാ നടി ഷീലയെ ചാള കഴിപ്പിച്ച കഥ പറഞ്ഞിരിക്കുകയാണ് ബാബുരാജ്.
2014ല്‍ പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റി എന്ന സിനിമയുടെ ലൊക്കേഷനിലെ രസകരമായ സംഭവമാണ് ബാബുരാജ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. ചാളയൊക്കെ പാവങ്ങളുടെ മീനല്ലേ എന്ന് ചോദിച്ച ഷീലാമ്മയെ കൊണ്ട് എങ്ങനെയാണ് ചാള കഴിപ്പിച്ചത് എന്നാണ് താരം പറയുന്നത്.
അക്കു അക്ബറിന്റെ ഉത്സാഹക്കമ്മിറ്റി എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍. ഞാനും ജയറാമും ഷീലാമ്മയും ഒക്കെയുണ്ട്. അതിന്റെ ലൊക്കേഷനിലും പാചക പരിപാടിയുണ്ടായിരുന്നു.
അങ്ങനെ ഒരിക്കല്‍ ഞാന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ പോയി. വരുന്ന വഴിയില്‍ നല്ല ഫ്രഷ് ചാളയും കണ്ടു. അതും വാങ്ങി. ലൊക്കേഷനിലെത്തി ജയറാമേട്ടനോട് ചാള വാങ്ങിയ കാര്യം പറഞ്ഞു.
ഇതൊക്കെ കേട്ട് ഷീലാമ്മ അപ്പുറത്ത് ഇരിക്കുന്നാണ്ടായിരുന്നു. ”ചാളയോ…! അതൊക്കെ പാവങ്ങളുടെ മീനല്ലേ, ബാബു..” എന്നായിരുന്നു ഷീലാമ്മയുടെ പ്രതികരണം. അതുവരെ ജീവിതത്തില്‍ ഷീലാമ്മ ചാള കഴിച്ചിട്ടില്ല. എങ്കില്‍ ഷീലാമ്മയെ കൊണ്ട് ചാള കഴിപ്പിക്കണം എന്നായിരുന്നു മനസില്‍.
വാഴയിലയിലൊക്കെ പൊതിഞ്ഞ്, നല്ല പച്ചക്കുരുമുളക് ഒക്കെ അരച്ച് അടിപൊളി ചാളക്കറി ഉണ്ടാക്കി ഷീലാമ്മയ്ക്ക് കൊടുത്തു. കൂടെ കപ്പയും. അവര്‍ക്കത് ഭയങ്കര ഇഷ്ടമായി. പിന്നീട് ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടുമുട്ടിയപ്പോഴും ഷീലാമ്മ ആ ചാളക്കറിയുടെ കഥ പറഞ്ഞു.
അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്സാഹ കമ്മിറ്റി. ജയറാം, ഷീല, ബാബുരാജ് എന്നിവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, ഇഷ തല്‍വാര്‍, സുരാജ് വെഞ്ഞാറമൂട്, വിനയ പ്രസാദ്, സുനില്‍ സുഗത എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.